ഒരു വീടിനുള്ളില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തായ്‌ലന്‍ഡില്‍ ആണ് സംഭവം നടന്നത്. വീടുടമസ്ഥനായ ലബ്സനിത് പുറത്തുപോയി മടങ്ങി വന്നപ്പോള്‍ വീട് ആകെ അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്.

വീട്ടുടമസ്ഥന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീടിന് മുകളില്‍ എത്തിയ പാമ്പ് സീലിങ് തകര്‍ത്ത് മുറിക്കുള്ളിലേയ്ക്ക് കയറുകയായിരുന്നു. മേശയുടെ മുകളില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ അടക്കമുള്ള വസ്തുക്കള്‍ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു തകര്‍ന്നു. മുറിക്കുള്ളിലെ കസേരകളും മേശകളുമൊക്കെ തട്ടിത്തെറിപ്പിച്ച നിലയിലാണ്. 

 

എട്ടടിയിലധികം നീളമുള്ള പെരുമ്പാമ്പിനെ കണ്ടുഭയന്ന വീട്ടുകാര്‍ ഉടന്‍തന്നെ വിവരം രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. നാല് പേര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പാമ്പിനെ പിടിച്ചത്.  

Also Read: ഇവിടെ മസാജ് ചെയ്യുന്നത് പാമ്പുകൾ, വെെറലായി വീഡിയോ...