ഓരോചർമ്മത്തിനും ഒരു കഥ പറയാനുണ്ടാകും. പുറത്തെ ആവരണം അകത്തെ യാഥാർഥ്യം പ്രതിഫലിപ്പിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്. വേനല്‍ക്കാലത്ത് ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓരോചർമ്മത്തിനും ഒരു കഥ പറയാനുണ്ടാകും. പുറത്തെ ആവരണം അകത്തെ യാഥാർഥ്യം പ്രതിഫലിപ്പിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്. അതുപോലെ തന്നെ കാലവസ്ഥയും പ്രധാനമാണ്. വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.
1.ഓട്സ്
എല്ലാ തരം ചർമ്മങ്ങളിലും സൗന്ദര്യവർധക വസ്തുവായി മാറാൻ ഓട്സിന് കഴിയും. ഓട്സ് കഴിക്കുന്നതും മുഖത്ത് ഇടുന്നതും നല്ലതാണ്. ഓട്സ് ചർമ്മത്തിന്റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്. തേനുമായോ ബദാം പാലുമായോ ചേർത്തും ഓട്സ് സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തിന്റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്.
2. ഗ്രീൻ ടീ
ഗ്രീൻ ടീ ഔഷധ ഗുണമുള്ള ചായ ഇനമാണ്. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് നല്ലതാണ്. മുഖത്ത് വെയിലേറ്റ് വീഴുന്ന കറുത്ത പാടുകൾ കുറക്കാനും അൾട്രാവയലറ്റ് കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും തണുത്ത ഗ്രീൻ ടീ ബാഗ് ഉപയോഗിക്കുന്നു. ടീ ബാഗ് 30 മിനിറ്റ് ഫ്രഡ്ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കാം. ഇവയിലെ വിറ്റാമിൻ സാന്നിധ്യം കണ്ണിലെ നീർക്കെട്ട് കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും.
3. ആപ്പിൾ വിനാഗിരി
ആപ്പിളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിനാഗിരി മുഖത്തെ നിർജീവ കോശങ്ങളെ നീക്കാനും തിളക്കം നൽകാനും സഹായിക്കും. ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി രണ്ട് കപ്പ് വെള്ളത്തിൽ കലർത്തിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. എല്ലാദിവസവും രാത്രി രണ്ടോ മൂന്നോ തുള്ളി ഉറങ്ങുന്നതിന് മുമ്പായി മുഖത്ത് പ്രയോഗിക്കുക.
4. അക്കയ്ബറി പഴം
ആന്റി ഓക്സിഡന്റ് ഘടകങ്ങളും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിവുള്ള പദാർഥങ്ങളുടെ സാന്നിധ്യവും മുഖത്തിന് സംരക്ഷണ കവചം ഒരുക്കുന്നു. സ്ട്രോബറിയും അക്കയ്ബറിയും ചേർത്തുള്ള മിശ്രിതം മുഖത്ത് പ്രയോഗിച്ചാൽ മികച്ച ഫലമുണ്ടാകും.