112-ാമത്തെ പിറന്നാൾ ആ​ഘോഷിച്ചത് ഐസൊലേഷനിൽ, ഈ മുത്തച്ഛൻ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

By Web TeamFirst Published Apr 3, 2020, 9:12 AM IST
Highlights

ജീവിതത്തില്‍ തന്നെ തേടി വന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌ ബുക്കിനായി നല്‍കിയ വീഡിയോയില്‍ ബോബ് പറയുന്നുണ്ട്. യൂറോപ്പില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ്‌ ഫ്ലൂ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും പത്തുവർഷം മുന്‍പാണ് ബോബ് ജനിച്ചത്‌.

ഇക്കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടീഷ്കാരന്‍ ബോബ് വെയിറ്റ്ടണ്‍ 112-ാമത്തെ പിറന്നാള്‍ ആഘോഷിച്ചത് ഐസൊലേഷനിലാണ്.അത് കൂടാതെ, ഈ കൊറോണ കാലത്ത് ബോബിനെ തേടിയെത്തിയത്  ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടിയാണ്. ഹാംപ്ഷെയറിൽ മക്കളോടൊപ്പമാണ് ബോബ് താമസിച്ച് വരുന്നത്.

ജീവിതത്തില്‍ തന്നെ തേടി വന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌ ബുക്കിനായി നല്‍കിയ വീഡിയോയില്‍ ബോബ് പറയുന്നുണ്ട്. യൂറോപ്പില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ്‌ ഫ്ലൂ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും പത്തുവർഷം മുന്‍പാണ് ബോബ് ജനിച്ചത്‌.

അന്ന് പത്ത് വയസായിരുന്നു ബോബിന്. ഒഴിവുസമയങ്ങളിൽ മിനിയേച്ചര്‍ വുഡന്‍ വിന്‍ഡ് മില്ലുകള്‍ ഉണ്ടാക്കുകയാണ് ബോബ് മുത്തച്ഛന്റെ പ്രധാന ഹോബിയെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതത്തില്‍ വലിയ ആ​​ഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാം വരുന്നത് പോലെ. അതായിരുന്നു ബോബിന്റെ സ്വഭാവമെന്ന് ബന്ധുക്കൾ പറഞ്ഞു.

 ജപ്പാന്‍ സ്വദേശി കെയിന്‍ തനെക ആണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 117 വയസ്സാണ് ഇവര്‍ക്ക്.  116  വര്‍ഷവും 54 ദിവസവും ജീവിച്ച ജപ്പാനിലെ ജിറിയോമന്‍ കിമോറാ  2013 ലാണ് മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യന്‍ എന്ന ബഹുമതി ഇദ്ദേഹത്തിനാണ്. 

click me!