ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വഴക്കുകൂടുന്ന സ്വഭാവമാണോ? എങ്കില്‍ അറിയൂ...

Published : Jun 01, 2019, 10:55 PM IST
ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വഴക്കുകൂടുന്ന സ്വഭാവമാണോ? എങ്കില്‍ അറിയൂ...

Synopsis

'ജേണല്‍ ഓഫ് ബയോബിഹേവിയറല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ഏതാണ്ട് ഇരുന്നൂറോളം ദമ്പതികളെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷകരുടെ പഠനം

ചിലര്‍ക്ക് മുന്‍കോപം ഒട്ടും അടക്കിവയ്ക്കാനാകില്ല. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വഴക്കാണ് എന്നെല്ലാം പറയുന്നത് കേട്ടിട്ടില്ലേ? രണ്ടുപേര്‍ ഒരുമിച്ച് ജിവിക്കാന്‍ തുടങ്ങുമ്പോഴാണ് ഇതിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാറ്. പങ്കാളിയും ഒരുപോലെ മുന്‍കോപമുള്ളയാളാണെങ്കില്‍ പിന്നെ പറയാനുമില്ല. 

എന്നാല്‍ എപ്പോഴും വഴക്കുകൂടുന്ന പങ്കാളികള്‍ അതോര്‍ത്ത് ദുഖിക്കുകയോ മോശം കരുതുകയോ വേണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. കാരണം അത്തരക്കാര്‍ക്കിടയിലാണ് ബന്ധം കൂടുതല്‍ കാലം നിലനില്‍ക്കുകയെന്നാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. 

'ജേണല്‍ ഓഫ് ബയോബിഹേവിയറല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ഏതാണ്ട് ഇരുന്നൂറോളം ദമ്പതികളെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷകരുടെ പഠനം. ഇതില്‍ എത്തരത്തിലെല്ലാമാണ് ബന്ധത്തില്‍ വൈരുധ്യം വരാറെന്നും, അത് എങ്ങനെയെല്ലാമാണ് കൈകാര്യം ചെയ്യാറെന്നും തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചോദിക്കപ്പെട്ടത്. 

പഠനത്തില്‍ പങ്കെടുത്ത മിക്കവാറും പേരും, തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നത് തന്നെയാണ് ആരോഗ്യകരമെന്ന് പ്രതികരിച്ചു. പരസ്പരം തോന്നുന്ന വൈരുധ്യങ്ങളെ തുറന്നുചര്‍ച്ച ചെയ്യാതെ മനസില്‍ സൂക്ഷിക്കുന്നവരുടെ ബന്ധം അത്ര മെച്ചപ്പെടുകയില്ലെന്ന് പഠനം നിഗമനത്തെിലെത്തുന്നു. അതേസമയം വഴക്ക് കൂടി പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന പങ്കാളികളാണെങ്കഗില്‍ അവര്‍ക്ക് വ്യക്തിപരമായും ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമത്രേ. അതോടൊപ്പം പങ്കാളിയുമായുള്ള ജീവിതം നീളുമെന്നും പഠനം കണ്ടെത്തുന്നു.

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മം വേണോ? ക്രീമുകൾ വാരിപ്പൂശിയാൽ പോരാ, ഈ ക്രമം പാലിക്കണം
ചർമ്മം ഉള്ളിൽ നിന്ന് തിളങ്ങാൻ: ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ