പാറയുടെ തുമ്പത്ത് ‘കൈവിട്ട’ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യല്‍ മീഡിയ

Published : Feb 05, 2021, 12:57 PM ISTUpdated : Feb 05, 2021, 01:04 PM IST
പാറയുടെ തുമ്പത്ത് ‘കൈവിട്ട’ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യല്‍ മീഡിയ

Synopsis

കൂറ്റൻ പാറയുടെ മുകളില്‍ നില്‍ക്കുന്ന ദമ്പതികളെ ആണ് ചിത്രത്തില്‍ കാണുന്നത്. ചിത്രം ട്വിറ്ററില്‍ വൈറലായതോടെ  ഈ സാഹസികയതുടെ പേരിൽ ദമ്പതികള്‍ക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു. 

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായി. എന്നാല്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ ചിലപ്പോഴൊക്കെ അതിര് കടക്കുന്നുണ്ട് എന്നാണ് പൊതുവേ  ആളുകളുടെ പ്രതികരണം.

എന്തായാലും അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കൂറ്റൻ പാറയുടെ മുകളില്‍ നില്‍ക്കുന്ന ദമ്പതികളെ ആണ് ചിത്രത്തില്‍ കാണുന്നത്. 

 

പാറയുടെ ഏറ്റവും തുമ്പത്ത് ഒരു കൈ വിട്ട്, മറ്റേ കൈ കൊണ്ട് യുവതിയെ പിടിച്ച് നില്‍ക്കുന്ന യുവാവിന്‍റെ പോസ് സൈബര്‍ ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ദമ്പതികളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 

ചിത്രം ട്വിറ്ററില്‍ വൈറലായതോടെ  ഈ സാഹസികയതുടെ പേരിൽ ദമ്പതികള്‍ക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും ഇത് ഫോട്ടോഷോപ്പ് ആണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. 

Also Read: പ്രണയാതുരമായ വിവാഹാഭ്യർത്ഥന ഒടുവിൽ ദുരന്തമായി, കുന്നിൻമുകളിൽ നിന്ന് താഴേക്ക് പതിച്ച് കാമുകി...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ