Love Jihad : 'ഹൃദയം നിറഞ്ഞ ആശംസകള്‍'; ഷെജിനും ജ്യോത്സ്‌നയ്ക്കും പിന്തുണയുമായി എ എ റഹീം

By Web TeamFirst Published Apr 13, 2022, 7:19 PM IST
Highlights

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ജോര്‍ജ് എം തോമസ് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചത്. പാര്‍ട്ടി അറിഞ്ഞാണ് വിവാഹം നടന്നത്, അതിനാല്‍ തന്നെ ആളുകള്‍ പാര്‍ട്ടിയെ സംശയത്തോടെയാണ് നോക്കുകയെന്നും ക്രിസ്ത്യന്‍ വിഭാഗത്തെ തങ്ങള്‍ക്കെതിരാക്കുകയെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണ് ഇവരാണ് ഈ അജണ്ടയ്ക്ക് പിന്നിലെന്നുമെല്ലാം ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു

തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരിയില്‍ വിവാദമായ മിശ്രവിവാഹത്തില്‍ ( Love Jihad ) ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും എംപിയുമായ എ എ റഹീം ( A A Rahim CPM ) . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. 

ഷെജിന്റെയും ജ്യോത്സ്‌നയുടെയും വിവാഹചിത്രം പങ്കുവച്ചുകൊണ്ട് 'ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍' എന്നാണ് റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

 

സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമായ ഷെജിനും ജ്യോത്സ്‌നയും തമ്മിലുള്ള വിവാഹം വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണ് ഈ ദിവസങ്ങളില്‍ സൃഷ്ടിച്ചത്. ഇരുവരിുടെയും വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശങ്ങളാണ് വലിയ രീതിയില്‍ വിവാദമായത്. 

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ജോര്‍ജ് എം തോമസ് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചത്. പാര്‍ട്ടി അറിഞ്ഞാണ് വിവാഹം നടന്നത്, അതിനാല്‍ തന്നെ ആളുകള്‍ പാര്‍ട്ടിയെ സംശയത്തോടെയാണ് നോക്കുകയെന്നും ക്രിസ്ത്യന്‍ വിഭാഗത്തെ തങ്ങള്‍ക്കെതിരാക്കുകയെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണ് ഇവരാണ് ഈ അജണ്ടയ്ക്ക് പിന്നിലെന്നുമെല്ലാം ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു. 

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഇന്ന് തന്റെ പരാമര്‍ശം ജോര്‍ജ് എം തോമസ് തിരുത്തുകയുണ്ടായി. ഇതിനിടെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ നേതാക്കളടക്കമുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെയാണ് തന്റെ വാക്കുകള്‍ തിരുത്താന്‍ ജോര്‍ജ് എം തോമസ് തയ്യാറായത്. 

ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല, തെറ്റിദ്ധരിക്കാവുന്ന വിധത്തിലാണ് പ്രകതികരണം നടത്തിയത്, ഇതൊഴിവാക്കാമായിരുന്നു എന്നാണ് ജോര്‍ജ് എം തോമസ് തിരുത്തില്‍ പറഞ്ഞത്. ഇതിനിടെ വിവാദങ്ങള്‍ അനാവശ്യമാണെന്നും സമുദായ സംഘടനകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഷെജിനും ജ്യോത്സ്‌നയും മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read:- 'ജോർജ് എം തോമസിന് പിശക് പറ്റി, ലൗ ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേത്'; സിപിഎം ജില്ലാ സെക്രട്ടറി

 

'കേരളത്തില്‍ ലൗ ജിഹാദ് ഇല്ല'; പറഞ്ഞത് വിഴുങ്ങി ജോര്‍ജ് എം തോമസ്- ലൗ ജിഹാദ് പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോര്‍ജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേര്‍ വിദേശത്തുനിന്നടക്കം വിളിച്ചു വിമര്‍ശനം അറിയിച്ചുവെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോര്‍ജ് എം തോമസ് ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു... Read More...

click me!