പെട്ടെന്ന് കണ്ടാല്‍ ഇത് ഏത് ജീവിയെന്ന് ചിന്തിക്കാം; ആള് നമ്മുടെ സ്വന്തം...

Published : Sep 01, 2022, 10:32 AM ISTUpdated : Sep 01, 2022, 11:04 AM IST
പെട്ടെന്ന് കണ്ടാല്‍ ഇത് ഏത് ജീവിയെന്ന് ചിന്തിക്കാം; ആള് നമ്മുടെ സ്വന്തം...

Synopsis

പല ബ്രീഡുകളില്‍ വളര്‍ത്തുനായ്ക്കള്‍ വരാറുണ്ട്. ബ്രീഡ് മാറുന്നതിന് അനുസരിച്ച് ഇവയുടെ സ്വഭാവത്തിലും ചെയ്യുന്ന കാര്യങ്ങളിലുമെല്ലാം വ്യത്യസ്തത വരാം. കാവലിന് വേണ്ടി ചിലര്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. ചിലര്‍ നാടൻ നായ്ക്കളെ തന്നെ വളര്‍ത്തും.

നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാര്‍ ഏറെയാണ്. വളര്‍ത്തുമൃഗങ്ങളില്‍ തന്നെ മിക്കവര്‍ക്കും പ്രിയപ്പെട്ടതാണ് നായ്ക്കള്‍. 

പല ബ്രീഡുകളില്‍ വളര്‍ത്തുനായ്ക്കള്‍ വരാറുണ്ട്. ബ്രീഡ് മാറുന്നതിന് അനുസരിച്ച് ഇവയുടെ സ്വഭാവത്തിലും ചെയ്യുന്ന കാര്യങ്ങളിലുമെല്ലാം വ്യത്യസ്തത വരാം. കാവലിന് വേണ്ടി ചിലര്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. ചിലര്‍ നാടൻ നായ്ക്കളെ തന്നെ വളര്‍ത്തും. ഇവയ്ക്ക് ബുദ്ധിയേറുമെന്നാണ് ഇതിനുള്ള വാദം. ചിലരാകട്ടെ കൗതുകത്തിനും സന്തോഷത്തിനും മാത്രമായി ഇവയെ വളര്‍ത്തും. 

ഇത്തരക്കാര്‍ക്കായാണ് വിപണിയില്‍ ഏറ്റവുമധികം ബ്രീഡുകളുള്ളതെന്ന് പറയാം. കാഴ്ചയില്‍ തന്നെ 'ക്യൂട്ട്' ആയി തോന്നിക്കുന്ന എത്രയോ വളര്‍ത്തുനായ്ക്കളുടെ ബ്രീഡുണ്ട്. അങ്ങനെയൊരു വളര്‍ത്തുനായുടെ വീഡിയോ ആണിപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 

മറ്റൊന്നുമല്ല, ഇതിന്‍റെ നീണ്ട മുടിയാണ് ഇതിനെ മറ്റ് നായ്ക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്വതവേ രൊമം കൂടുലുള്ള തരം ബ്രീഡാണിത്. അങ്ങനെയുള്ള നായ്ക്കളുടെ രോമവും മുടിയുമെല്ലാം കൃത്യമായ ഇടവേളകളില്‍ മുറിച്ച് വൃത്തിയാക്കാറുണ്ട്. എന്നാലീ നായ്ക്കുട്ടിയുടെ മുടി ഇതിന്‍റെ ഉടമസ്ഥര്‍ നീട്ടി വളര്‍ത്തി നല്ല സ്റ്റൈലായി കൊണ്ടുനടക്കുകയാണ്. 

പിന്നിയും, പൊക്കി കെട്ടി വച്ചും, ഫ്രീ സ്റ്റൈലില്‍ സിനിമാതാരങ്ങളെ പോലെയുമെല്ലാം മുടി സെറ്റ് ചെയ്ത് വച്ചാണ് ബ്രൂഡീ എന്ന ഈ വളര്‍ത്തുനായുടെ നടപ്പ്. പെട്ടെന്ന് കണ്ടാല്‍ ഇതെന്ത് ജീവി എന്ന് പോലും സംശയം തോന്നിപ്പിക്കു ബ്രൂഡിയുടെ ഹെയര്‍സറ്റൈല്‍ ചിലപ്പോള്‍. എന്തായാലും സംഗതി കലക്കനായിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ലക്ഷക്കണക്കിന് പേരാണ് ബ്രൂഡിയുടെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. രസകരമായ വീഡിയോ കാണാം...

 

Also Read:- 'എന്നെ സഹായിക്കാൻ ഞാൻ തന്നെ മതി'; രസകരമായ വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ