മൃഗങ്ങളുടെ കളിയും കുസൃതിയും അവയുടെ നിഷ്കളങ്കമായ പെരുമാറ്റവുമെല്ലാം നമ്മുടെ മനസിന് വളരെയധികം സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ രംഗങ്ങള്‍ എത്തരത്തിലാണോ നമ്മെ സന്തോഷപ്പെടുത്തുന്നത് അതുപോലെ തന്നെ മൃഗങ്ങളുടെ വീഡിയോകളും. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളുടേത്. 

ഓരോ ദിവസവും രസകരമായതും കൗതുകം അനുഭവപ്പെടുത്തുന്നതുമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണെന്നതാണ് സത്യം. 

മൃഗങ്ങളുടെ കളിയും കുസൃതിയും അവയുടെ നിഷ്കളങ്കമായ പെരുമാറ്റവുമെല്ലാം നമ്മുടെ മനസിന് വളരെയധികം സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ രംഗങ്ങള്‍ എത്തരത്തിലാണോ നമ്മെ സന്തോഷപ്പെടുത്തുന്നത് അതുപോലെ തന്നെ മൃഗങ്ങളുടെ വീഡിയോകളും. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളുടേത്. 

അത്തരത്തില്‍ ഏറെ പേര്‍ പങ്കുവച്ചൊരു രസകരമായ വീഡിയോ ആണി പങ്കുവയ്ക്കുന്നത്. ഒരു പൂച്ചയാണീ വീഡിയോയിലെ താരം. ദാഹിച്ച് വലഞ്ഞെത്തിയ പൂച്ച ദാഹം ശമിപ്പിക്കുന്നതിനായി സ്വന്തമായി മാര്‍ഗം കണ്ടെത്തുന്നതാണ് വീഡിയോയിലുള്ളത്. മനുഷ്യരാണെങ്കില്‍ ദാഹിച്ചാല്‍ എന്ത് ചെയ്യും? ലളിതമല്ലേ ഉത്തരം- വെള്ളമെടുത്ത് കുടിക്കും, അല്ലേ? 

പക്ഷേ മൃഗങ്ങള്‍ക്ക് ഇത് സാധിക്കില്ലല്ലോ! എന്നാല്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കൻ പൂച്ച. വാട്ടര്‍ കൂളര്‍ തുറന്ന് ആവശ്യത്തിന് വെള്ളം കുടിച്ച് ശ്രദ്ധയോടെ അത് അടയ്ക്കുന്ന പൂച്ച കാഴ്ചക്കാര്‍ക്കെല്ലാം അത്ഭുതമാവുകയാണ്. എങ്ങനെയാണ് ഇത്രയും ബുദ്ധിപൂര്‍വം, ഒരുപക്ഷേ മനുഷ്യരെ പോലെ തന്നെ പെരുമാറാൻ ഒരു പൂച്ചയ്ക്ക് സാധിക്കുന്നതെന്നാണ് മിക്കവരുടെയും സംശയം. മൃഗങ്ങളെ നാം മനുഷ്യര്‍ അനാവശ്യമായി ബുദ്ധിയില്ലാത്ത വിഭാഗമായി കണക്കാക്കുകയാണെന്നും അവയ്ക്കും അതിജീവനത്തിനുള്ള എല്ലാ കഴിവും ഉണ്ടെന്നും ഒരു വിഭാഗം മറുപടിയായി അഭിപ്രായപ്പെടുന്നു. 

വീഡിയോയിൽ കാണുന്നത് വീട്ടിൽ വളര്‍ത്തുന്ന പൂച്ചയാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വീട്ടുകാര്‍ പരിശീലിപ്പിച്ചതും ആകാമിത്. എങ്ങനെയാണെങ്കിലും ഒരു പൂച്ച ഇങ്ങനെ ചെയ്യുന്ന കാഴ്ച തീര്‍ത്തും കൗതുകമുള്ളത് തന്നെ. ദശലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- കരയുന്ന കുഞ്ഞിനെ ഉറക്കുന്നത് ആരെന്ന് കണ്ടോ? വീഡിയോ...