സണ്ണി വീട്ടില്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഡാനിയല്‍; പ്രതികാരം ചെയ്യുമെന്ന് താരം- വീഡിയോ

Published : Apr 21, 2020, 02:23 PM ISTUpdated : Apr 21, 2020, 05:37 PM IST
സണ്ണി വീട്ടില്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഡാനിയല്‍; പ്രതികാരം ചെയ്യുമെന്ന് താരം- വീഡിയോ

Synopsis

ഭാര്യ വീട്ടില്‍ എങ്ങനെയാണെന്ന് പറയുകയാണ് ഡാനിയല്‍. സണ്ണി പാചകത്തില്‍  മിടുക്കിയാണെന്നും വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി നോക്കും എന്നുമൊക്കെയാണ് ഡാനിയല്‍ വീഡിയോയിലൂടെ പറഞ്ഞത്. ഒപ്പം കൈയിലുള്ള പ്ലക്ക് കാര്‍ഡ് പൊക്കി ഡാനിയല്‍ കാണിക്കുന്നുമുണ്ടായിരുന്നു.

കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. സിനിമാ താരങ്ങളും പലതരം പ്രവർത്തിങ്ങളിൽ ഏർപ്പെടുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ബോളിവുഡില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നത് സണ്ണി ലിയോണും കുടുംബുവും ആണ്.  ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുന്ന സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെയും നാം കണ്ടതാണ്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള നടിയാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യവുമാണ്. ഇപ്പോഴിതാ ഭാര്യ വീട്ടില്‍ എങ്ങനെയാണെന്ന് പറയുകയാണ് ഡാനിയല്‍. സണ്ണി പാചകത്തില്‍  മിടുക്കിയാണെന്നും വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി നോക്കും എന്നുമൊക്കെയാണ് ഡാനിയല്‍ വീഡിയോയിലൂടെ പറഞ്ഞത്. ഒപ്പം കൈയിലുള്ള പ്ലക്ക് കാര്‍ഡ് പൊക്കി ഡാനിയല്‍ കാണിക്കുന്നുമുണ്ടായിരുന്നു. അതില്‍ പറഞ്ഞതിന് വിപരീതമായ കാര്യങ്ങളായിരുന്നു  ഉണ്ടായിരുന്നത്.

അവള്‍ എന്നെ ഭ്രാന്തനാക്കുകയാണ്. ദിവസം മുഴുവന്‍ അവള്‍ കിടന്ന് ഉറങ്ങും. അവളുടെ പാചകം വളരെ മോശമാണ്. അവള്‍ ഭയങ്കര മടിച്ചിയാണ്. എപ്പോഴും ദിവസം മുഴുവനും സെല്‍ഫി എടുത്ത് കൊണ്ട് നടക്കും തുടങ്ങിയ കാര്യങ്ങളായിരുന്നു ഭാര്യയെ കുറിച്ച് കാര്‍ഡിലെഴുതി ഡാനിയല്‍ കാണിച്ചത്. ഇതിനിടെ സണ്ണി വീഡിയോ ചെയ്യുന്നത് കണ്ട് മുന്നോട്ട് വരുകയും ചെയ്തു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച സണ്ണിയെ ഡാനിയല്‍ കെട്ടിപിടിച്ച് ചേര്‍ത്ത് നിര്‍ത്തി. 

ഡാനിയലിന്റെ ഈ വീഡിയോ   സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഡാനിയല്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാമെന്നും സണ്ണി വെല്ലുവിളിച്ചുകൊണ്ട് പോസ്റ്റില്‍ കുറിച്ചു. 
 

 

READ ALSO: 'മുപ്പത് സെക്കന്‍ഡ് തരൂ.. ഡയപ്പറും സ്കാർഫും മാസ്കാക്കി തരാം'; സണ്ണി ലിയോൺ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ