ടീഷര്‍ട്ടും മാസ്കാക്കി മാറ്റാം; വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം

Published : Apr 21, 2020, 12:29 PM IST
ടീഷര്‍ട്ടും മാസ്കാക്കി മാറ്റാം; വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം

Synopsis

വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. പഴയ തുണിയും മറ്റ് വസ്തുക്കളും ഉപയോഗിച്ചൊക്കെ മാസ്ക്കുകള്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പല താരങ്ങളും വിവരിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 

കൊവിഡ് 19 വ്യാപിച്ചതോടെ പലയിടങ്ങളിലും ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളത് മാസ്ക്കുകള്‍ക്കാണ്. മാസ്ക്കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. പഴയ തുണിയും മറ്റ് വസ്തുക്കളും ഉപയോഗിച്ചൊക്കെ മാസ്ക്കുകള്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പല താരങ്ങളും വിവരിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ, ബോളിവുഡ് താരം റോനിറ്റ് റോയ് ടീഷര്‍ട്ട് മാസ്ക്കായി ഉപയോഗിക്കാം എന്നാണ് പറയുന്നത്. ടീഷര്‍ട്ടിനെ എങ്ങനെ മാസ്ക്കാക്കി ഉപയോഗിക്കാം എന്ന് കാണിക്കുന്ന വീഡിയോ അദ്ദേഹം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു.  ടീഷര്‍ട്ട് പല രീതിയില്‍ മടക്കി മുഖം മൂടാന്‍ ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് വീഡിയോയില്‍ വ്യക്തമാണ്. 

 

 

ഷാളോ തുണിയോ കൊണ്ട് മാസ്കാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് നടി വിദ്യ ബാലനും നേരത്തെ വിവരിച്ചിരുന്നു. സണ്ണി ലിയോണും വീട്ടിലുള്ള പല വസ്തുക്കള്‍ കൊണ്ട് മാസ്ക്കാകി മാറ്റുന്നത് എങ്ങനെയാണെന്ന് പറഞ്ഞിരുന്നു. 

 

 

READ ALS0: 'മുപ്പത് സെക്കന്‍ഡ് തരൂ.. ഡയപ്പറും സ്കാർഫും മാസ്കാക്കി തരാം'; സണ്ണി ലിയോൺ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ