Saree : പെർഫെക്ട് ഓക്കെ; സാരിയ്ക്ക് 25 വയസ്, അമ്മയുടെ സാരി ഉടുത്ത് മകൾ ​ഗൗരി

By Resmi SFirst Published Apr 9, 2022, 3:24 PM IST
Highlights

അമ്മയുടെ 25 വർഷം മുമ്പുള്ള കാഞ്ചിപുരം സാരി ഉടുത്ത സന്തോഷത്തിലാണ് മകൾ ​ഗൗരി. കോളേജിലെ ഫെയർവെൽ പരിപാടിയ്ക്കാണ് ​ഗൗരി അമ്മയുടെ സാരി ഉടുത്തത്. 

'അമ്മയുടെ ഈ സാരി കൊള്ളാല്ലോ...ഞാൻ കോളേജിലൊന്ന് ഉടുത്തോട്ടേ...' അമ്മയോട് ഇങ്ങനെ ചോദിക്കാത്ത 
പെൺമക്കൾ ഉണ്ടാകില്ല. എത്ര വർഷം പഴക്കം വന്നാലും അമ്മയുടെ സാരികൾ പെൺമക്കൾക്ക് എന്നും വിലപ്പെട്ടതാണ്. ഇപ്പോഴിതാ അത്തരമൊരു സാരിക്കഥയാണ് പറയാൻ പോകുന്നത്. 

അമ്മയുടെ 25 വർഷം മുമ്പത്തെ കാഞ്ചിപുരം സാരി ഉടുത്ത സന്തോഷത്തിലാണ് മകൾ ​ഗൗരി. കോളേജിലെ ഫെയർവെൽ പരിപാടിയ്ക്കാണ് ​ഗൗരി അമ്മയുടെ സാരി ഉടുത്തത്. ഡൽഹി യൂണിവേഴ്സിറ്റി രാംജാസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാത്ഥിനിയാണ് ​ഗൗരി. അമ്മ ശാലിനിയുടെ കല്യാണത്തിന്റെ തലേ ദിവസത്തെ സാരിയാണ് മകൾ ​ഗൗരി ഉടുത്തത്.

ഫെയർവെൽ പരിപാടിയിൽ സാരി ഉടുത്തപ്പോഴുള്ള ചിത്രങ്ങൾ അമ്മ ശാലിനി ഫേസ് ബുക്കിൽ പങ്കുവച്ചു. മകൾ ​ഗൗരിയ്ക്ക് സാരിയോട് പ്രത്യേക ഇഷ്ടമാണുള്ളത്. ഫെയർവെൽ പരിപാടിയ്ക്ക് ​ഗൗരി കാഞ്ചിപുരം സാരി ഉടുത്തപ്പോൾ സുഹൃത്തുക്കളിൽ നിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്. ഇത്രയും വർഷം ഈ സാരി എങ്ങനെയാണ് അമ്മ കാത്ത് സൂക്ഷിച്ചതെന്നാണ് മകളോട് പലരും ചോദിച്ചതെന്നും അമ്മ ശാലിനി പറഞ്ഞു.

 

 

ലെെറ്റ് വെയ്റ്റ് സാരികളും ട്രെഡിഷണൽ സാരികളോടുമാണ് ​മകൾ ​ഗൗരിയ്ക്ക് കൂടുതൽ താൽപര്യം. എന്റെ പഴയ സാരികൾ ഇടയ്ക്കിടെ മകൾ ഉടുക്കാറുണ്ടെന്നും ബ്ലൗസില്‍ പല പരീക്ഷണങ്ങളും മകൾ ചെയ്യാറുണ്ടെന്നും ശാലിനി പറയുന്നു. 

സാരി സൂക്ഷിക്കേണ്ടത്...

സാരി എങ്ങനെയാണ് ഇത്രയും വർഷം പൊട്ടിപോകാതെ സൂക്ഷിച്ചതെന്ന് പലരും ചോദിച്ചു. ഒരു സാരി അലമാരയിൽ മടക്കി വച്ചാൽ പിന്നെ അത് വർഷങ്ങളോളം അത് എടുക്കാതെ അലമാരയിൽ തന്നെ സൂക്ഷിക്കുന്ന ചിലരുണ്ട്. അങ്ങനെ ചെയ്യരുത്. പട്ട് സാരി ആണെങ്കിലും എന്താണെങ്കിലും സാരികൾ ഇടയ്ക്കിടെ നിവർത്തി വെയിലത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കുക. അത് പോലെ തന്നെ പഴയ കസവ് സാരി ഉണ്ടെങ്കിൽ അതിനുള്ളിൽ പട്ട് സാരി ബോർഡർ പുറത്ത് വരാതെ മടക്കി സൂക്ഷിക്കുന്നത് നല്ലതാണ്. പട്ട് സാരി എപ്പോഴും ഒരു തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് പ്രധാനം. ഇടയ്ക്കിടെ ഷാംപൂ ഉപയോ​ഗിച്ച് സാരി കഴുകുന്നതും നല്ലതാണെന്നും ശാലിനി പറഞ്ഞു. 

click me!