പിങ്ക് ഗൗണില്‍ ദീപിക; അടുത്ത വിമാനത്തില്‍ വീട്ടിലേക്ക് വരുന്നുവെന്ന് രണ്‍വീറിന്‍റെ കമന്‍റ്

Published : Oct 18, 2019, 03:53 PM ISTUpdated : Oct 18, 2019, 04:05 PM IST
പിങ്ക് ഗൗണില്‍ ദീപിക; അടുത്ത വിമാനത്തില്‍ വീട്ടിലേക്ക് വരുന്നുവെന്ന് രണ്‍വീറിന്‍റെ കമന്‍റ്

Synopsis

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. പരീക്ഷണങ്ങള്‍ പലതും ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. 

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. പരീക്ഷണങ്ങള്‍ പലതും ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. ദീപികയുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്‍റെ മറുപടിയും കാണും. കഴിഞ്ഞ ദിവസം ദീപിക പോസ്റ്റ് ചെയ്ത് ചിത്രത്തിനും രണ്‍വീറിന്‍റെ കമന്‍റ് എത്തി. 

പിങ്ക് ഗൗണില്‍ അതിമനോഹരിയായി നില്‍ക്കുന്ന ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്. തലമുടി കെട്ടിവെച്ചിരിക്കുന്ന ചിത്രത്തില്‍ ദീപിക നല്ല ഭംഗിയായിട്ടുണ്ടായിരുന്നു. എംഎഎംഐ മൂവി മേളയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രമായിരുന്നു. 

 

കഴിഞ്ഞ ദിവസം ദീപിക തന്നെയാണ് മൂന്ന് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിന്‍റെ താഴെയാണ് രണ്‍വീര്‍ കമന്റ് ചെയ്തത്. അടുത്ത ഫ്ലൈറ്റില്‍ വീട്ടിലേക്ക് വരുന്നുവെന്നാണ് രണ്‍വീര്‍ കമന്‍റ്  ചെയ്തത്. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ