വീണ്ടും ചുവപ്പ് പരവതാനിയെ പച്ചയില്‍ മൂടി ദീപിക; ഇത് എന്ത് വസ്ത്രമെന്ന് ആരാധകര്‍...

Published : Jun 20, 2019, 08:02 PM IST
വീണ്ടും ചുവപ്പ് പരവതാനിയെ പച്ചയില്‍ മൂടി ദീപിക; ഇത് എന്ത് വസ്ത്രമെന്ന് ആരാധകര്‍...

Synopsis

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദപുകോണ്‍. അടുത്തിടെ ഒരു താരനിശയില്‍ പങ്കെടുക്കാനെത്തിയ ദീപികയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. 

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദപുകോണ്‍. അടുത്തിടെ ഒരു താരനിശയില്‍ പങ്കെടുക്കാനെത്തിയ ദീപികയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.  എന്നാല്‍ അത്ര നല്ല അഭിപ്രായമല്ല ദീപികയുടെ ഈ പച്ച വസ്ത്രത്തിന് ലഭിച്ചത്. ഇത് എന്ത് വസ്ത്രമെന്നാണ് പലരും കമന്‍റ് ചെയ്തത്.

എന്നാല്‍ ദീപിക സുന്ദരിയായിരുന്നു എന്നാണ് മറ്റ് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മനോഹരമായി കണ്ണുകളില്‍ മേക്കപ്പ് ചെയ്യുന്ന താരമാണ് ദീപിക. എപ്പോഴും ഇളം നിറത്തിലുളള ലിപ്സ്റ്റിക്കുകള്‍ തെരഞ്ഞെടുക്കുന്നയാളുകൂടിയാണ് ദീപിക. ഇത്തവണ ദീപികയുടെ ഡയമണ്ട് കമ്മലാണ് എല്ലാവര്‍ക്കും ഇഷ്ടമായത്. 

 

 

72–ാം കാൻ ചലച്ചിത്ര മേളയിലും ദീപിക പച്ച നിറത്തില്‍ ശ്രദ്ധ നേടിയിരുന്നു. ലൈം പച്ച നിറത്തിൽ ലേസുകൾ ഘടിപ്പിച്ച മനോഹരമായ ഗൗൺ ധരിച്ചാണ് ദീപിക അന്ന് റെഡ് കാർപ്പറ്റിൽ എത്തിയത്. അതിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

PREV
click me!

Recommended Stories

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്
വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ