ബേക്കറികളിൽ നിന്നും മുൻകൂട്ടി ഓർഡർ ചെയ്ത് വാങ്ങുന്ന കേക്കുകളേക്കാൾ, വീട്ടിലെ അടുക്കളയിൽ പ്രിയപ്പെട്ടവർക്കായി കേക്ക് ബേക്ക് ചെയ്യുന്നത് ഒരു വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ..

ഫെബ്രുവരി മാസം വന്നാൽ പിന്നെ എല്ലായിടത്തും ഒരുതരം ലവ് ഈസ് ഇൻ ദി എയർ ഫീലിംഗാണല്ലോ.....വാലന്റൈൻസ് ഡേ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മൈൻഡിലേക്ക് ആദ്യം വരുന്നത് റെഡ് റോസസും ചോക്ലേറ്റുമാണ്. എന്നാൽ ഈ പ്രാവശ്യം ആ പതിവ് ഒന്ന് മാറ്റിയാലോ? കടയിൽ പോയി ഒരു കേക്ക് വാങ്ങുന്നതിനേക്കാൾ എത്രയോ ക്യൂട്ട് ആണ് നമ്മൾ തന്നെ സ്വന്തമായി ബേക്ക് ചെയ്ത് നമ്മുടെ സ്പെഷ്യൽ വൊക്കേഷനിൽ പാർട്ണർക്ക് നൽകുന്നത്. അത് നൽകുന്ന ഒരു സാറ്റിസ്ഫാക്ഷൻ വേറെ ലെവലാണ്. ശരിക്കും പറഞ്ഞാൽ ഒരു പെർഫെക്റ്റ് ഹാർട്ട് ഷേപ്പ് കേക്ക് ബേക്ക് ചെയ്യുക എന്നത് അത്ര വലിയ ടാസ്ക് ഒന്നുമില്ല. ഇത്തിരി പേഷ്യൻസും പിന്നെ കുറച്ച് ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ ആർക്കും ഈസിയായി വീട്ടിൽ തന്നെ ഇത് സെറ്റ് ചെയ്യാം.

എന്നാൽ സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ പലരെയും ടെൻഷൻ അടിപ്പിക്കുന്നത് 'എന്റെ കയ്യിൽ ഹാർട്ട് ഷേപ്പ് പാത്രമില്ലല്ലോ' എന്നതാണ്. എന്നാൽ ഗയ്സ്, അതൊരു പ്രശ്നമേയല്ല! ഒരു സ്ക്വയർ കേക്കും ഒരു റൗണ്ട് കേക്കും ഉണ്ടെങ്കിൽ നമുക്ക് ഈസിയായി ഒരു കിടിലൻ ഹാർട്ട് ഷേപ്പ് കേക്ക് വീട്ടിൽ റെഡിയാക്കാം.

എങ്ങനെ ഉണ്ടാകാം..

ആദ്യം നമുക്ക് ബേസിക് ആയ ഒരു വാനില അല്ലെങ്കിൽ റെഡ് വെൽവെറ്റ് കേക്ക് ബാറ്റർ റെഡിയാക്കാം. മൈദ, പഞ്ചസാര, ബേക്കിംഗ് പൗഡർ, മുട്ട, ഓയിൽ, വാനില എസ്സെൻസ് എന്നിവ കൃത്യമായ അളവിൽ മിക്സ് ചെയ്യുക. ഇനി ഇതിനെ രണ്ട് ഭാഗങ്ങളായി തിരിക്കണം. ഒരു ഭാഗം ഒരു സ്ക്വയർ ടിന്നിലും മറ്റേ ഭാഗം ഒരു റൗണ്ട് ടിന്നിലും ഒഴിച്ച് ബേക്ക് ചെയ്തെടുക്കുക. രണ്ട് കേക്കും ഒരേ ഹൈറ്റിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, എങ്കിലേ നമ്മുടെ ഹാർട്ട് കാണാൻ നല്ല ഫിനിഷിംഗ് ഉണ്ടാവൂ.

കേക്കുകൾ നന്നായി തണുത്ത ശേഷം വേണം അടുത്ത സ്റ്റെപ്പിലേക്ക് കടക്കാൻ. സ്ക്വയർ കേക്കിനെ ഒരു ഡയമണ്ട് പൊസിഷനിൽ ചരിച്ചു വെക്കുക എന്നിട്ട് സെറ്റ് ചെയ്യുക. ഇനി റൗണ്ട് കേക്കിനെ കൃത്യം നടുവിലൂടെ രണ്ട് പകുതികളായി മുറിക്കുക. ഈ രണ്ട് പകുതി സർക്കിളുകളെ സ്ക്വയർ കേക്കിന്റെ മുകളിലെ രണ്ട് സൈഡുകളിലായി വെച്ചു നോക്കൂ. മാജിക് പോലെ ഒരു പെർഫെക്റ്റ് ഹാർട്ട് ഷേപ്പ് നിങ്ങളുടെ മുന്നിൽ റെഡിയാകും! കേക്കിന്റെ പീസുകൾ തമ്മിൽ ഒട്ടിയിരിക്കാൻ കുറച്ച് ഷുഗർ സിറപ്പോ അല്ലെങ്കിൽ ക്രീമോ ഉപയോഗിക്കാം.

ഇനി വരുന്നത് ഫ്രോസ്റ്റിംഗ് ആണ്. വിപ്പിംഗ് ക്രീമിൽ ഇത്തിരി റെഡ് ഫുഡ് കളർ ചേർത്ത് നല്ല അടിപൊളി പിങ്ക് അല്ലെങ്കിൽ റെഡ് ഷേഡ് ഉണ്ടാക്കാം. കേക്കിന് ചുറ്റും ക്രീം അപ്ലൈ ചെയ്യുമ്പോൾ ആ ജോയിന്റുകൾ ഒന്നും കാണാത്ത രീതിയിൽ സ്മൂത്ത് ആയി ഫിനിഷ് ചെയ്യണം. ഒരു പാലറ്റ് നൈഫ് ഉപയോഗിച്ച് ക്രീം നന്നായി തേച്ചു പിടിപ്പിക്കാം. കേക്കിന്റെ സൈഡിൽ കുറച്ച് ചോക്ലേറ്റ് ഡ്രിപ്പിംഗ്സ് കൂടി നൽകിയാൽ സംഗതി ലുക്കിൽ പ്രൊഫഷണൽ കേക്ക് പോലെയിരിക്കും.

മുകളിൽ കുറച്ച് സ്പ്രിംഗിൾസോ, ചെറിയ ഹാർട്ട് ഷേപ്പ് ചോക്ലേറ്റുകളോ വെച്ച് ഡെക്കറേറ്റ് ചെയ്യാം. നിങ്ങൾ പ്ലാൻ ചെയ്ത ആ ഒരു പേഴ്സണൽ ടച്ച് നൽകാൻ ഈ സമയം ഉപയോഗിക്കാം. സ്വന്തം കൈകൊണ്ട് ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ കിട്ടുന്ന ആ ഒരു ഗെറ്റപ്പ് ഒന്ന് വേറെ തന്നെയാണ്. വാലന്റൈൻസ് ഡേ രാത്രിയിൽ ക്യാൻഡിൽ ലൈറ്റ് ഡിന്നറിനൊപ്പം ഈ കേക്ക് കൂടി ഉണ്ടെങ്കിൽ നിങ്ങളുടെ സെലിബ്രേഷൻ മെമ്മറബിൾ ആയിരിക്കും.

അപ്പോ പിന്നെ ഒന്നും നോക്കണ്ട, ഈ ഫെബ്രുവരി 14-ന് ബേക്കിംഗ് പാൻ ഒക്കെ എടുത്ത് റെഡിയായിക്കോളൂ. ഹാപ്പി ബേക്കിംഗ്!