വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Published : Jan 26, 2025, 02:40 PM IST
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Synopsis

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ വൈറലാകുന്നത്. 

പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റൺവേ ഷോയിൽ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ വൈറലാകുന്നത്. ദീപിക മാത്രമല്ല, സോനം കപൂർ, ആലിയ ഭട്ട്, അദിതി റാവു ഹൈദാരി, സിദ്ധാർത്ഥ്, അനന്യ പാണ്ഡെ, ശബാന ആസ്മി, ശോഭിത ധൂലിപാല, ബിപാഷ ബസു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തി.

 

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയിലാണ് ആലിയ ഭട്ട് എത്തിയത്. ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. വിലയേറിയ കല്ലുകൾ, സീക്വിനുകൾ, മെറ്റാലിക് ത്രെഡുകൾ എന്നിവയാൽ അലങ്കരിച്ചതായിരുന്നു ബ്ലൗസ്. കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്‌സസറീസ്. 

Also read: സബ്യസാചി ബ്ലാക്ക് സാരിയില്‍ ബ്യൂട്ടിഫുള്‍ ലുക്കില്‍ ആലിയ ഭട്ട്; ചിതങ്ങള്‍ വൈറല്‍

 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'