സബ്യസാചി ബ്ലാക്ക് സാരിയില്‍ ബ്യൂട്ടിഫുള്‍ ലുക്കില്‍ ആലിയ ഭട്ട്; ചിതങ്ങള്‍ വൈറല്‍

Published : Jan 26, 2025, 11:48 AM IST
സബ്യസാചി ബ്ലാക്ക് സാരിയില്‍ ബ്യൂട്ടിഫുള്‍ ലുക്കില്‍ ആലിയ ഭട്ട്; ചിതങ്ങള്‍ വൈറല്‍

Synopsis

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയാണ് ആലിയ ധരിച്ചത്. ബെജ്വെൽഡ് ബ്ലൗസാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്.   

ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25-ാം വാർഷിക പരിപാടിയിൽ ബ്ലാക്ക് സാരിയില്‍ തിളങ്ങി ബോളിവുഡ് നടി ആലിയ ഭട്ട്. സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയാണ് ആലിയ ധരിച്ചത്. ബെജ്വെൽഡ് ബ്ലൗസാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്. 

ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് വിലയേറിയ കല്ലുകൾ, സീക്വിനുകൾ, മെറ്റാലിക് ത്രെഡുകൾ എന്നിവയാൽ അലങ്കരിച്ചതായിരുന്നു. കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്‌സസറീസ്. 

 

ആലിയയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ (എൻഎംഎസിസി) സബ്യസാചിയുടെ 25 വർഷത്തെ വാർഷിക റൺവേ ഷോയിൽ പങ്കെടുക്കാന്‍ എത്തിയതാണ് ആലിയയും മറ്റ് സെലിബ്രിറ്റികളും. 

 

Also read: സാറ്റിന്‍ സില്‍ക് സാരിയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ