
ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്.
കഴിഞ്ഞ ദിവസം തന്‍റെ പുതിയ സിനിമ 'ഛപാക്' പ്രെമോഷന് വേണ്ടി എത്തിയ ദീപികയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. റോയല്‍ ബ്ലൂ നിറത്തിലുള്ള സാരിയാണ് ദീപിക ധരിച്ചത്.
ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് സാരി ഡിസൈനര്‍ ചെയ്തത്.
ദീപികയോടൊപ്പം ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങും റോയല്‍ ലുക്കില്‍ തന്നെയെത്തി.