"എന്താടാ നിന്റെ ഒരു '67'? ഇന്റർനെറ്റിനെ പിടിച്ചുകുലുക്കിയ ആ രണ്ട് അക്കങ്ങൾ.

Published : Nov 06, 2025, 06:53 PM IST
Dictionarycom Names 67 Word of the Year for 2025

Synopsis

ഇന്റർനെറ്റ് ലോകത്തെയും യുവതലമുറയെയും ഞെട്ടിച്ച് ഡിക്ഷണറി ഡോട്ട് കോം 2025-ലെ 'വേർഡ് ഓഫ് ദ ഇയർ' പ്രഖ്യാപിച്ചു. ഏതെങ്കിലും പഴയ വാക്കോ സങ്കീർണ്ണമായ പദമോ അല്ല,  സിക്സ് സെവൻ എന്ന പുതിയ ഇന്റർനെറ്റ് സ്ലാങ് ആണ് ഈ ബഹുമതിക്ക് അർഹമായത്

ഇന്നത്തെ യുവതലമുറയോട് 'എന്തൊക്കെയുണ്ട്?' എന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടി എന്തായിരിക്കും? 'സൂപ്പർ', 'ബോറാണ്', അതോ 'നന്നായി പോകുന്നു' എന്നോ? ഈ ഉത്തരങ്ങൾക്കെല്ലാം ഇപ്പോൾ ഒരു പുതിയ മുഖം വന്നിരിക്കുന്നു. അത് വെറും രണ്ട് അക്കങ്ങളിൽ – '67'. ആധുനിക ഭാഷാ നിഘണ്ടുവിൽ പ്രമുഖരായ ഡിക്ഷണറി ഡോട്ട് കോം 2025-ലെ തങ്ങളുടെ 'വേർഡ് ഓഫ് ദ ഇയർ' ആയി പ്രഖ്യാപിച്ചിരിക്കുന്നത് ഈ വിചിത്രമായ ഇന്റർനെറ്റ് സ്ലാങ്ങിനെയാണ്. വെറും 'അറുപത്തിയേഴ്' എന്നല്ല, 'ആറ് ഏഴ്' എന്ന് പ്രത്യേകം വായിക്കേണ്ട ഈ സംഖ്യ, അർത്ഥമില്ലായ്മയിലും തമാശയിലും പൊതിഞ്ഞ ഒരു ആശയവിനിമയ ശൈലിയായാണ് ജെൻ സി ഉപയോഗിക്കുന്നത്.

എന്താണ് '67' (സിക്സ് സെവൻ)?

'67' എന്നതിന് കൃത്യമായ ഒരർത്ഥമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ചോദ്യത്തിന് മറുപടി നൽകാൻ മനസ്സില്ലാത്തവർ ആണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. "നന്നായി പോകുന്നു... " എന്നോ, "അങ്ങനെയും ആവാം, അങ്ങനെയല്ലാതെയും ആവാം" എന്നൊക്കെയുള്ള അവ്യക്തമായ മറുപടി നൽകാൻ ഈ സ്ലാങ് സഹായിക്കുന്നു. 'നിങ്ങൾക്ക് എന്താണ് തോന്നുന്നത്?', 'ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?' തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കേവലം 'സിക്സ് സെവൻ' എന്ന് മറുപടി നൽകി സംഭാഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നു.

റാപ്പ് ഗാനം മുതൽ വൈറൽ ട്രെൻഡ് വരെ

ട്രെൻ്റിങ്ങ് ആയ ഈ സ്ലാങ് ഉടലെടുത്തത് അമേരിക്കയിലെ പ്രശസ്തനായ റാപ്പർ, സ്ക്രില്ലയുടെ 'ഡൂട്ട് ഡൂട്ട് (6 7)' എന്ന റാപ്പ് ഗാനത്തിൽ നിന്നാണ്. പിന്നീട് ബാസ്‌ക്കറ്റ്‌ബോൾ കളിക്കാർ ഉൾപ്പെടെയുള്ളവരുടെ ഫാൻ-കാം വീഡിയോ എഡിറ്റുകളിലൂടെ ഇത് സോഷ്യൽ മീഡിയയിൽ അതിവേഗം പടർന്നു. ചില സന്ദർഭങ്ങളിൽ, ഇരു കൈപ്പത്തികളും മുകളിലേക്ക് ഉയർത്തി മാറിമാറി താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്ന ഒരു ആംഗ്യത്തോടൊപ്പമാണ് 'സിക്സ് സെവൻ' ഉപയോഗിക്കുന്നത്.

ഈ പ്രയോഗത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ സാംസ്കാരികമായ പ്രാധാന്യമുണ്ട്. ഇന്റർനെറ്റിൽ എന്ത് പറഞ്ഞാലും അത് നിമിഷങ്ങൾക്കകം വിമർശനങ്ങൾക്ക് വിധേയമാവുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു ലോകത്താണ് ജെൻ സി വളരുന്നത്. ഇവിടെ, ആഴത്തിലുള്ള വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നതിന് ഒരു മാർഗമായി ഈ '67' ഉപയോഗിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍