അന്ന് 124 കിലോ, ഇന്ന് 92 കിലോ; ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'...

By Web TeamFirst Published Jun 21, 2019, 10:08 AM IST
Highlights

അയോനേഷിന് 124 കിലോയായിരുന്നു അന്ന്.ആറ് മാസം കൊണ്ടാണ് ഈ യുവാവ് 32 കിലോ കുറച്ചത്. ക്യത്യമായുള്ള ഡയറ്റും വ്യായാമവും തന്നെയാണ് തടി കുറയ്ക്കാൻ സഹായിച്ചതെന്ന് അയോനേഷ് പറയുന്നു.

ശരീരഭാരം കൂടിയപ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടായി. എന്നും ഓരോ അസുഖങ്ങൾ വന്ന് കൊണ്ടിരുന്നുവെന്ന് 27കാരനായ അയോനേഷ് സാഹ പറയുന്നു. തടി കൂടിയപ്പോൾ പലരും കളിയാക്കി. ജോലി ചെയ്യാനും താൽപര്യം കുറഞ്ഞു. കൊളസ്ട്രോളാണ് പ്രധാനമായി പിടിപെട്ടതെന്നും അയോനേഷ് പറഞ്ഞു. അയോനേഷിന് 124 കിലോയായിരുന്നു അന്ന്. ഇന്ന് 92 കിലോയുണ്ട്.

 ആറ് മാസം കൊണ്ടാണ് ഈ യുവാവ് 32 കിലോ കുറച്ചത്. അയോനേഷ് ഡിജെയായി ജോലി ചെയ്ത് വരികയാണ്. ക്യത്യമായുള്ള ഡയറ്റും വ്യായാമവും തന്നെയാണ് തടി കുറയ്ക്കാൻ സഹായിച്ചതെന്ന് അയോനേഷ് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ഈ യുവാവ് ഫോളോ ചെയ്ത ഡയറ്റ് പ്ലാൻ ഏതാണെന്ന് അറിയേണ്ടേ...

ബ്രേക്ക്ഫാസ്റ്റ്...

രാവിലെ ഒരു ​ഗ്ലാസ് മധുരം ചേർക്കാത്ത കട്ടൻ കാപ്പി. മുട്ടയുടെ വെള്ള 2 എണ്ണം, 2 സ്ലെെസ് ​ഗോതമ്പ് ബ്രഡ്.

ഉച്ചയ്ക്ക്...

300 ​ഗ്രാം വേവിച്ച പച്ചക്കറികൾ, ഒരു ബൗൾ ചോറ്, ഒരു ബൗൾ തെെര്...

രാത്രി...

​ഗ്രിൽഡ് പനീർ അല്ലെങ്കിൽ വെജിറ്റബിൾ സാലഡ്, ചപ്പാത്തി 2 എണ്ണം...

ഇതായിരുന്നു അയോനേഷ് ഫോളോ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ. തടി കുറയ്ക്കണമെന്ന് തീരുമാനിച്ച അന്ന് മുതൽ വെള്ളം ധാരാളം കുടിച്ചു. കുറഞ്ഞത് നാല് ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്ന് അയോനേഷ് പറയുന്നു. ബേക്കറി പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ഇലക്കറി, പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കാൻ തുടങ്ങിയെന്നും അയോനേഷ് പറഞ്ഞു. 

click me!