ഡോക്ടര്‍ക്ക് രോഗി നല്‍കിയ സ്നേഹസമ്മാനം; അനുഭവം പങ്കിട്ട് ഡോക്ടര്‍...

Published : Mar 24, 2023, 11:29 AM IST
ഡോക്ടര്‍ക്ക് രോഗി നല്‍കിയ സ്നേഹസമ്മാനം; അനുഭവം പങ്കിട്ട് ഡോക്ടര്‍...

Synopsis

പത്ത് വര്‍ഷമായി താൻ ചികിത്സിക്കുന്ന രോഗി തനിക്ക് സമ്മാനിച്ചിരിക്കുന്ന ഒരു സ്നേഹസമ്മാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണൊരു ഡോക്ടര്‍. ഡോ. പി കാമത്ത് ആണ് ട്വിറ്ററിലൂടെ ഹൃദയസ്പര്‍ശിയായ അനുഭവം കുറിച്ചത്. 

ആരോഗ്യപ്രശ്നങ്ങളോ രോഗങ്ങളോ പിടിപെട്ടാല്‍ നമ്മളാദ്യം ചിന്തിക്കുക ഡോക്ടര്‍മാരെ കുറിച്ചാണ്. ഏത് ഡോക്ടറെ കാണണം, ഡോക്ടറോട് എന്തെല്ലാം പറയേണ്ടതുണ്ട്, ഡോക്ടര്‍ എന്താണ് തിരിച്ചുപറയുക എന്നിങ്ങനെ പല ആധികളിലാണ് മിക്കവരും ആശുപത്രിയിലേക്ക് എത്തുക തന്നെ. 

ഇത്തരത്തില്‍ ഡോക്ടറുമായി രോഗിക്കുള്ള അടുപ്പത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. പലപ്പോഴും 'ദൈവത്തെ പോലെ' എന്നുപോലും ഡോക്ടറെ കുറിച്ച് ആളുകള്‍ പരാമര്‍ശിക്കുന്നത് പോലുംഈ ബന്ധവും ആശ്രയത്വവും കാരണമാണ്. ഡോക്ടര്‍ പറഞ്ഞാല്‍ വിശ്വാസമാണ്, അല്ലെങ്കില്‍ ഡോക്ടറാണ് അവസാന വാക്ക് എന്ന നിലയില്‍ തന്നെ അധികപേരും ഇവരെ കണക്കാക്കുന്നു.

ഡോക്ടര്‍മാരോട് ആദരവിനും ആശ്രയത്വത്തിനുമപ്പുറം സ്നേഹവും കാത്തുസൂക്ഷിക്കുന്ന രോഗികളുണ്ട്. പ്രത്യേകിച്ച് ദീര്‍ഘകാലം ചികിത്സിച്ച ഡോക്ടറോട് ഇങ്ങനെയൊരു കരുതലുണ്ടാകാമല്ലോ.

അങ്ങനെയൊരു രോഗി തനിക്ക് സമ്മാനിച്ചിരിക്കുന്ന ഒരു സ്നേഹസമ്മാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണൊരു ഡോക്ടര്‍. ഡോ. പി കാമത്ത് ആണ് ട്വിറ്ററിലൂടെ ഹൃദയസ്പര്‍ശിയായ അനുഭവം കുറിച്ചത്. 

'ഇന്നലെ എല്ലാ രോഗികളും പോയിക്കഴിഞ്ഞ ശേഷം ആരോ മുറിയിലേക്ക് കടന്നുവന്നു. ഒരു ബാങ്കില്‍ ഹെല്‍പറായി ജോലി ചെയ്ത് വരികയാണ് അവര്‍. പത്ത് വര്‍ഷത്തിലധികമായി എന്‍റെ രോഗിയാണ്. അവരുടെ ശമ്പളവും മറ്റ് ചുറ്റുപാടുകളും അറിയുന്നതിനാല്‍ ഞാൻ കണ്‍സള്‍ട്ടേഷൻ ഫീസ് അവരുടെ കയ്യില്‍ നിന്ന് വാങ്ങിക്കാറില്ല. അവര്‍ നല്‍കിയതാണിത്. ഒരു ജാര്‍ നിറയെ ഡ്രൈ ഫ്രൂട്ട്സ്...'- കിട്ടിയ സമ്മാനത്തിന്‍റെ ഫോട്ടോ സഹിതം ഡോക്ടര്‍ ട്വീറ്റ് ചെയ്തു. 

ഡോക്ടര്‍മാര്‍ക്ക് രോഗികള്‍ ഇത്തരത്തിലുള്ള സ്നേഹസമ്മാനങ്ങള്‍ കൈമാറാറുണ്ട്. എന്നാല്‍ ഇതെല്ലാം കാണുന്നത് സന്തോഷമുണ്ടാക്കുന്നുവെന്നാണ് ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് മിക്കവരും കുറിക്കുന്നത്. ഫീസ് വാങ്ങിക്കാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ചികിത്സിക്കാൻ മനസ് കാണിക്കുന്ന ഡോക്ടര്‍ക്ക് കയ്യടിക്കാനും ആരും മറന്നില്ല. 

 

 

Also Read:- രാവിലെ എഴുന്നേറ്റപ്പോള്‍ വീട്ടില്‍ അപരിചിതനായ ഒരാള്‍ കിടന്നുറങ്ങുന്നു!; വീഡിയോ ചര്‍ച്ചയാകുന്നു

 

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ