ആരാണ് ഹെല്‍മറ്റൊക്കെ വച്ച് ബൈക്കില്‍ പോകുന്നതെന്ന് നോക്കിക്കേ; വീഡിയോ...

Published : May 24, 2023, 01:53 PM IST
ആരാണ് ഹെല്‍മറ്റൊക്കെ വച്ച് ബൈക്കില്‍ പോകുന്നതെന്ന് നോക്കിക്കേ; വീഡിയോ...

Synopsis

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നത് നേരത്തെയുള്ള നിയമമാണ്. എന്നാല്‍ പലപ്പോഴും ഇത് വീണ്ടും കര്‍ശനമാക്കേണ്ട സാഹചര്യം ട്രാഫിക് വകുപ്പിന് വരാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടന്നുവരുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ട് പേരും നിര്‍ബന്ധമായും ഹെല്‍മറ്റ് വച്ച് പോകണമെന്ന നിര്‍ദേശത്തോടാണ് പലര്‍ക്കും എതിര്‍പ്പുള്ളത്. 

ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ പലര്‍ക്കും മടിയാണ്. ഇത് ജനന്മയെ കരുതി തന്നെ തയ്യാറാക്കിയിട്ടുള്ള നിയമങ്ങളാണെങ്കില്‍ കൂടിയും അങ്ങനെ ചിന്തിക്കാത്ത ധാരാളം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കല്‍, ഇരുചക്രവാഹനമാണെങ്കില്‍ ഹെല്‍മറ്റ് ധരിക്കാൻ മടി, വണ്ടിയുടെ രേഖകളും മറ്റും സൂക്ഷിക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗത എന്നിങ്ങനെ വളരെ സാധാരണയായി ആളുകള്‍ തെറ്റിക്കുന്ന നിയമങ്ങള്‍ തന്നെ പലതുണ്ട്. 

ഇതില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നത് നേരത്തെയുള്ള നിയമമാണ്. എന്നാല്‍ പലപ്പോഴും ഇത് വീണ്ടും കര്‍ശനമാക്കേണ്ട സാഹചര്യം ട്രാഫിക് വകുപ്പിന് വരാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടന്നുവരുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ട് പേരും നിര്‍ബന്ധമായും ഹെല്‍മറ്റ് വച്ച് പോകണമെന്ന നിര്‍ദേശത്തോടാണ് പലര്‍ക്കും എതിര്‍പ്പുള്ളത്. 

എന്നാല്‍ ഇത് സ്വന്തം സുരക്ഷയ്ക്കുള്ളതാണെന്ന ചിന്ത ഇവരില്‍ വരുന്നില്ലെന്നതാണ് കൗതുകം. ഇപ്പോഴിതാ ഹെല്‍മറ്റ് വച്ച് ബൈക്കിന് പിന്നില്‍ ഇരുന്നുപോകുന്ന ഒരു വളര്‍ത്തുനായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

ഉടമസ്ഥനെന്ന് തോന്നിക്കുന്നയാള്‍ക്കൊപ്പം ബൈക്കിലിരിക്കുകയാണ് നായ. മുന്നിലിരിക്കുന്നയാളും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മനുഷ്യരെക്കാള്‍ അച്ചടക്കത്തോടെയും ക്ഷമയോടെയുമാണ് 'ആശാൻ' ബൈക്കിലിരിക്കുന്നത്. കാഴ്ചയില്‍ അല്‍പം തമാശയൊക്കെ തോന്നുമെങ്കിലും ഒന്ന് ചിന്തിച്ചാല്‍ ഇതിലും കാര്യമുണ്ടെന്ന് മനസിലാക്കാം. മനുഷ്യര്‍ ഹെല്‍മറ്റ് ധരിക്കുന്നത് സുരക്ഷയെ കരുതിയാണല്ലോ, അതേ സുരക്ഷ നായയ്ക്കും ആവശ്യമാണല്ലോ. ആ വീട്ടുകാര്‍ക്ക് അത്രയും പ്രധാനപ്പെട്ട അംഗം തന്നെയായിരിക്കും ഈ വളര്‍ത്തുനായയെന്നത് തീര്‍ച്ച.

എന്തായാലും രസകരമായ വീഡിയോ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. മനുഷ്യര്‍ ഇത് കണ്ട് പഠിക്കണമെന്നും ഒരു മിണ്ടാപ്രാണിക്ക് ഇത്രയും ചെയ്യാമെങ്കില്‍ മനുഷ്യര്‍ക്ക് എന്താണിതിന് ഇത്ര മടിയെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ ചോദിക്കുന്നു. ഇതിനിടെ വളര്‍ത്തുനായയുടെ അച്ചടക്കത്തിനും പക്വതയ്ക്കുമെല്ലാം കയ്യടിക്കുന്നവര്‍ ഏറെയാണ്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- സ്കൂള്‍ വിട്ടുവരും വഴി വിദ്യാര്‍ത്ഥി ചെയ്യുന്നത് കണ്ടോ...; വൈറലായ വീഡിയോ...

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ