സ്കേറ്റ്ബോർഡിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായ; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Published : Sep 13, 2020, 10:22 AM IST
സ്കേറ്റ്ബോർഡിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായ; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

സ്കേറ്റ്ബോർഡിൽ കയറി റോഡിലൂടെ സഞ്ചരിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പേടിയുമില്ലാതെ അനായാസേനയാണ് നായയുടെ പോക്ക്. റോഡിനിരുവശത്തുമുള്ളവർ നായയെ അത്ഭുതത്തോടെ  നോക്കിനിൽക്കുന്നതും വീഡിയോയില്‍ കാണാം. 

ഇടയ്ക്ക് ബോർഡൊന്ന് സാവധാനത്തിലാക്കി നിർത്തുകയും വീണ്ടും യാത്ര തുടർന്ന് തന്റെ സ്കേറ്റിങ് കഴിവ് കാണിക്കുകയും ചെയ്യുകയാണ് നായ.  മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

 

ആറ് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഇത്ര നന്നായി സ്കേറ്റിങ് ചെയ്ത നായയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. 

Also Read: പൊലീസ് കാറിനുള്ളില്‍ കയറിയ ആട് ഫയലുകള്‍ അകത്താക്കി; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം