പൊലീസ് കാറിനുള്ളില്‍ കയറിയ ഒരു ആടിന്‍റെ വീഡിയോ ആണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാറിലാണ് ആട് കയറിയത്. 

പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് ആട് കാറിനുള്ളില്‍ കയറിയത്.  പൊലീസ് ഉദ്യോഗസ്ഥ തിരിച്ചെത്തിയപ്പോഴേക്കും പ്രധാന രേഖകള്‍ അടങ്ങിയ പേപ്പര്‍ ഫൈയലുകള്‍ ആശാന്‍ അകത്താക്കുകയായിരുന്നു. 

ഉടന്‍ തന്നെ ഉദ്യോഗസ്ഥ വാതില്‍ തുറന്ന് ആടിനെ  പുറത്താക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആട് കൂട്ടാക്കിയതേയില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥയ്ക്ക്  ബലം പ്രയോഗിക്കേണ്ടിയും വന്നു. ഒടുവില്‍ പുറത്തിറങ്ങിയപ്പോഴും കാറിനുള്ളില്‍ നിന്നുമെടുത്ത പേപ്പറുകള്‍ ആടിന്റെ വായില്‍ തന്നെയുണ്ടായിരുന്നു. ഇതിനിടെ ഒരു നായ കുരച്ചുകൊണ്ട് കാറിനടുത്തേയ്ക്ക് വന്നതും ആട് എല്ലാ പേപ്പറുകളും താഴെയിട്ടു. 

 

 

സെപ്റ്റംബര്‍ ഒന്നിന് നടന്ന സംഭവത്തിന്‍റെ വീഡിയോ 'ഡൗഗ്ലസ് കൗണ്ടി ഷെരിഫ്സ് ഓഫീസ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സൈബര്‍ ലോകത്ത് വൈറലാവുകയും ചെയ്തു. 

Also Read: ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍!