സ്കൂള്‍ ബസിലെത്തുന്ന കൂട്ടുകാരനെ കാത്തുനില്‍ക്കുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ

Published : Sep 03, 2021, 08:13 PM IST
സ്കൂള്‍ ബസിലെത്തുന്ന കൂട്ടുകാരനെ കാത്തുനില്‍ക്കുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ

Synopsis

സ്കൂള്‍ ബസിലെത്തുന്ന തന്‍റെ കൂട്ടുകാരനെ കാണാനായി ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് വളര്‍ത്തുനായ. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

വളര്‍ത്തു മൃഗങ്ങള്‍ക്ക് ചെറിയ കുട്ടികളോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകള്‍ നാം സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. കുട്ടികളുടെ കളികളില്‍ പങ്കാളികളാകുകയും അവര്‍ക്കൊപ്പം കൂട്ടുകാരെപ്പോലെ കഴിയുകയും ചെയ്യുന്ന വളര്‍ത്തുമൃഗങ്ങളിലൊന്നാണ് നായ. അത്തരത്തിലൊരു  വളര്‍ത്തുനായയുടെയും കുട്ടിയുടെയും വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സ്കൂള്‍ ബസിലെത്തുന്ന തന്‍റെ കൂട്ടുകാരനെ കാണാനായി ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയാണ് വളര്‍ത്തുനായ. കുറച്ച് സമയത്തെ കാത്തിരിപ്പിന് ശേഷം സ്കൂള്‍ ബസ് എത്തുമ്പോള്‍, ആവേശത്തോടെ നില്‍ക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 

 

ശേഷം കുട്ടി ബസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തുള്ളിച്ചാടുകയാണ് ഈ മിടുക്കന്‍ നായ. പിന്നീട് ഇരുവരും അവരുടെ ലോകത്തേയ്ക്ക് പോവുകയാണ്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണം അറിയിച്ചത്. 

Also Read: താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി ചീങ്കണ്ണി; വീഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ