പ്രിയങ്ക അണിഞ്ഞിരിക്കുന്ന ഈ മാലയ്ക്ക് ഇത്രയും വിലയോ?

Web Desk   | Asianet News
Published : Sep 03, 2021, 03:43 PM IST
പ്രിയങ്ക അണിഞ്ഞിരിക്കുന്ന ഈ മാലയ്ക്ക് ഇത്രയും വിലയോ?

Synopsis

ഈ ഡിസൈൻ രൂപകൽപ്പന ചെയ്യാൻ വർഷങ്ങൾ വേണ്ടി വന്നുവെന്ന് കമ്പനി പറയുന്നു. ഈ മംഗൽസൂത്ര മാലയുടെ വില അൽപം കൂടുതലാണെന്ന് തന്നെ പറയാം. 3,49,000 രൂപയാണ് ഈ മാലയുടെ വില.

വോഗ് ഇന്ത്യ മാഗസിൻ കവറിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അണിഞ്ഞ മംഗൽസൂത്ര മാലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്. അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായ ബുൽഗറി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലാണ് പ്രിയങ്കയുടെ കഴുത്തിൽ അണിഞ്ഞ മംഗൽസൂത്ര. ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര ജോനാസ്.

'Bvlgari Bvlgari നെക്ലസ്' എന്ന് വിളിക്കപ്പെടുന്ന മംഗൾസൂത്രം വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്നും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ഈ ഡിസൈൻ രൂപകൽപ്പന ചെയ്യാൻ വർഷങ്ങൾ വേണ്ടി വന്നുവെന്ന് കമ്പനി പറയുന്നു. ഈ മംഗൽസൂത്ര മാലയുടെ വില അൽപം കൂടുതലാണെന്ന് തന്നെ പറയാം. 3,49,000 രൂപയാണ് ഈ മാലയുടെ വില.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ