ശരീരമാകെ 30,000 ക്രിസ്റ്റലുകൾ, ചുവപ്പിൽ മുങ്ങി ദോജാ കാറ്റ്; വൈറലായി വീഡിയോ

Published : Jan 25, 2023, 04:18 PM ISTUpdated : Jan 25, 2023, 04:22 PM IST
ശരീരമാകെ 30,000 ക്രിസ്റ്റലുകൾ, ചുവപ്പിൽ മുങ്ങി ദോജാ കാറ്റ്; വൈറലായി വീഡിയോ

Synopsis

പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ദോജയുടെ വ്യത്യസ്തമായ ലുക്കാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സ്കിയാപറേലി ഹൗട് ലേബലിന്റെ വസ്ത്രത്തിൽ ശരീരമാകെ ചുവപ്പിൽ പൊതിഞ്ഞാണ് 27-കാരിയായ ദോജ പാരീസ് ഫാഷൻ വീക്കിലെത്തിയത്.

വസ്ത്രങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കുന്ന താരമാമ് ​അമേരിക്കൻ റാപ്പറും ഗായികയും ​ഗ്രാമി ജേതാവുമായിരുന്ന ദോജാ കാറ്റ്. കാഴ്ചയിൽ പുഴുവിനെപ്പോലെ തോന്നിക്കും വിധത്തില്‍ ദോജ മുമ്പ് വസ്ത്രം ധരിച്ചത് ഫാഷന്‍ ലോകത്ത് ഏറെ വൈറലായിരുന്നു.  കസേര തലയിൽ കമിഴ്ത്തി വെച്ചതിന് സമാനമായ ലുക്കിലും താരം ഞെട്ടിച്ചിരുന്നു. കോഴിക്കാൽ പോലെ തോന്നുന്ന ചെരിപ്പുമൊക്കെ താരം ധരിച്ചതും സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ദോജയുടെ വ്യത്യസ്തമായ ലുക്കാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സ്കിയാപറേലി ഹൗട് ലേബലിന്റെ വസ്ത്രത്തിൽ ശരീരമാകെ ചുവപ്പിൽ പൊതിഞ്ഞാണ് 27-കാരിയായ ദോജ പാരീസ് ഫാഷൻ വീക്കിലെത്തിയത്. ചുവപ്പു നിറത്തിലുള്ള സിൽക്ക് ഫെയ്ൽ ബസ്റ്റിയർ ടോപ്പും സ്കർട്ടുമാണ് ദോജ ധരിച്ചത്. ചുവപ്പുനിറത്തിലുള്ള വസ്ത്രത്തിനൊപ്പം ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകൾ ശരീരമാകെ പതിച്ചാണ് ദോജ റെഡ് കാര്‍പറ്റില്‍ എത്തിയത്.

 

30,000 സ്വരോസ്കി ക്രിസ്റ്റലുകളാണ് ദോജയുടെ ഈ ലുക്കിൽ ഉണ്ടായിരുന്നത്. തലയിലും മുഖത്തും ശരീരത്തിലൊട്ടാകെ ചുവപ്പ് പെയിന്റ് പൂശി അതിനു മുകളിൽ സ്വരോസ്കി ക്രിസ്റ്റലുകൾ കൈകൊണ്ട് പതിക്കുകയാണ് ചെയ്തത്. ഇതിന്റെ വീ‍ഡിയോയും മേക്കപ്പ് ആർട്ടിസ്റ്റ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റായ പാറ്റ് മ​ഗ്രാത്ത് ആണ് ദോജയെ ചുവപ്പിൽ പൊതിഞ്ഞത്. അഞ്ച് മണിക്കൂറോളം എടുത്താണ് താരത്തിന്‍റെ മേക്കപ് പൂർത്തിയാക്കിയത്. 

 

 

Also Read: തോളില്‍ കുരുന്നുമായി മുത്തച്ഛന്‍റെ പുഷ് അപ്പ്; വൈറലായി വീഡിയോ

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ