കോഴിക്കാലിന് സമാനമായ ചെരിപ്പ്, പുഴുവിനെപ്പോലുള്ള വസ്ത്രം; വെെറലായി ദോജാ കാറ്റിന്റെ പുതിയ ലുക്ക്

Web Desk   | Asianet News
Published : Sep 13, 2021, 03:24 PM IST
കോഴിക്കാലിന് സമാനമായ ചെരിപ്പ്, പുഴുവിനെപ്പോലുള്ള വസ്ത്രം; വെെറലായി ദോജാ കാറ്റിന്റെ പുതിയ ലുക്ക്

Synopsis

ആദ്യം കാണുമ്പോൾ പുഴുവിനെപ്പോലെ തോന്നിക്കും വിധത്തിലാണ് ദോജ വസ്ത്രം ധരിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് 2018 ശേഖരത്തിൽ നിന്നു‌ള്ള വസ്ത്രമാണത്.

​അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ ദോജാ കാറ്റിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ ‍സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. എംടിവി മ്യൂസിക് അവാർഡിൽ ദോജാ കാറ്റ് ധരിച്ച വസ്ത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. വളരെയധികം പുതുമയുള്ളതും വ്യത്യസ്തവുമായ വസ്ത്രം.

ആദ്യം കാണുമ്പോൾ പുഴുവിനെപ്പോലെ തോന്നിക്കും വിധത്തിലാണ് ദോജ വസ്ത്രം ധരിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് 2018 ശേഖരത്തിൽ നിന്നു‌ള്ള വസ്ത്രമാണത്.

തന്നെക്കാണാൻ ഒരു പുഴുവിനെ പോലെയുണ്ടെന്നും ഒരു അവാർഡ് സ്വീകരിക്കുമ്പോൾ ഞാൻ ഒരു പുഴുവിന്റെ വേഷം ധരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, നന്ദി..-  ദോജ പറഞ്ഞു. കോഴിക്കാലിന് സമാനമായ ചെരിപ്പാണ് വസ്ത്രത്തിനൊപ്പം ദോജ ധരിച്ചിരുന്നത്.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ