തലമുടി വെട്ടുമ്പോള്‍ പേടിച്ച് കരയുന്ന കുട്ടി; പാട്ടുപാടി ആശ്വസിപ്പിച്ച് ബാർബർമാര്‍; വീഡിയോ

Published : Sep 12, 2021, 01:33 PM ISTUpdated : Sep 12, 2021, 01:36 PM IST
തലമുടി വെട്ടുമ്പോള്‍ പേടിച്ച് കരയുന്ന കുട്ടി; പാട്ടുപാടി ആശ്വസിപ്പിച്ച് ബാർബർമാര്‍; വീഡിയോ

Synopsis

സലൂണില്‍ തലമുടി വെട്ടാന്‍ ഇരിക്കുന്ന കുരുന്നാണ് പേടിച്ച് കരയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്ന ബാർബർമാര്‍ കുട്ടിയെ ആശ്വസിപ്പിക്കാനായി പാട്ടുപാടാന്‍ തുടങ്ങി.   

ബാർബർ ഷോപ്പ് കാണുമ്പോള്‍ തന്നെ കരയുന്നവരാണ് മിക്ക കുട്ടികളും. അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സലൂണില്‍ തലമുടി വെട്ടാന്‍ ഇരിക്കുന്ന കുരുന്നാണ് പേടിച്ച് കരയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്ന ബാർബർമാര്‍ കുട്ടിയെ ആശ്വസിപ്പിക്കാനായി പാട്ടുപാടാന്‍ തുടങ്ങി. അത് കണ്ടതും കുരുന്നിന്‍റെ ശ്രദ്ധ അങ്ങോട്ടേയ്ക്കായി.

ആ സമയം കൊണ്ട് കുട്ടിയുടെ മുടി ബാർബർ വെട്ടുന്നതും വീഡിയോയില്‍ കാണാം. അവന്‍ അതൊന്നും അറിയാതെ പാട്ടില്‍ ശ്രദ്ധിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായത്. മനോഹരമായ വീഡിയോ എന്നുപറഞ്ഞ് ബാർബരെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ്  ഇടുകയും ചെയ്തു. 

 

Also Read: പ്രായം വെറും നമ്പർ മാത്രം; അനായാസം സ്കേറ്റിങ് ചെയ്യുന്ന എഴുപത്തിമൂന്നുകാരന്‍; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ