സമൂഹ മാധ്യമങ്ങളിൽ വൈറലായി 'ഡോളി പാർട്ടൺ ചലഞ്ച്'; ഏറ്റെടുത്ത് താരങ്ങളും !

Web Desk   | others
Published : Jan 28, 2020, 01:27 PM ISTUpdated : Jan 28, 2020, 01:34 PM IST
സമൂഹ മാധ്യമങ്ങളിൽ വൈറലായി 'ഡോളി പാർട്ടൺ ചലഞ്ച്'; ഏറ്റെടുത്ത് താരങ്ങളും !

Synopsis

സമൂഹമാധ്യമങ്ങളിൽ പല തരം ചലഞ്ചുകൾ പല സമയങ്ങളിലായി തരംഗമാകാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് 'ഡോളി പാർട്ടൺ ചലഞ്ച്' ആണ്.  

സമൂഹമാധ്യമങ്ങളിൽ പല തരം ചലഞ്ചുകൾ പല സമയങ്ങളിലായി തരംഗമാകാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് 'ഡോളി പാർട്ടൺ ചലഞ്ച്' ആണ്.  

2020ന്‍റെ തുടക്കത്തിൽ തന്നെ രാജ്യാന്തരതലത്തിൽ ഏറ്റെടുക്കപ്പെട്ട ചലഞ്ചാണ് 'ഡോളി പാർട്ടൺ ചലഞ്ച്'. അമേരിക്കൻ ഗായിക ഡോളി പാർട്ടനാണ് ഈ സോഷ്യൽ മീഡിയ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് നിരവധി പ്രമുഖർ ചലഞ്ചുമായി രംഗത്തെത്തുകയും ചെയ്തു.

മീം ഉപയോഗിച്ചുള്ള ചലഞ്ചിൽ നാല് സമൂഹ മാധ്യമ പ്രൊഫൈലുകളിലുള്ള സ്വന്തം ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് പോസ്റ്റ് ചെയ്യുന്നതാണ് രീതി. ഹോളിവുഡിലും ബോളിവുഡിലും ക്രിക്കറ്റ് ലോകത്തുമെല്ലാം ചലഞ്ച് തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മലയാള സിനിമാ രംഗത്തുളളവരും  ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ട്രോളുകളും ഇരുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. 

 

കരണ്‍ ജോഹറിന്‍റെ ചലഞ്ചാണ് ഇതില്‍ വ്യത്യസ്ഥപ്പെട്ടുനില്‍ക്കുന്നത്. കരണിന്‍റെ നാല് ചിത്രങ്ങളും ഒന്നുതന്നെയാണ്.

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ