ഇങ്ങനെയൊരെണ്ണം കിടപ്പുമുറിയില്‍ വേണോ? വൈറലായി 'താറാവ്'

By Web TeamFirst Published Jun 30, 2021, 9:17 PM IST
Highlights

വീട്ടാവശ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് അത്യാവശ്യം വലുപ്പമുള്ളതായിരിക്കും. വലിയ ഫ്രിഡ്ജുകള്‍ക്ക് തന്നെയാണ് വിപണിയിലും 'ഡിമാന്‍ഡ്' ഉള്ളത്. എന്നാല്‍ ഇവയ്ക്ക് അതിന്റേതായ പോരായ്കകളും ഉണ്ടായിരിക്കും

സോഷ്യല്‍ മീഡിയകളിലൂടെ ഓരോ ദിവസവും വ്യത്യസ്തമായതും കൗതുകം നിറയ്ക്കുന്നതുമായ ധാരാളം ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ പലതും വെറും ആകര്‍ഷണത്തിന് മാത്രം വേണ്ടി തയ്യാറാക്കുന്നതാകാം. അതായത്, യാഥാര്‍ത്ഥ്യവുമായി കാര്യമായ ബന്ധമില്ലാത്തവ. എന്നാല്‍ മറ്റ് ചിലതാകട്ടെ, നമ്മള്‍ സങ്കല്‍പങ്ങളില്‍ കണ്ടതും യഥാര്‍ത്ഥത്തില്‍ ഉള്ളതുമായിരിക്കും. 

അത്തരത്തില്‍ ട്വിറ്ററില്‍ വൈറലായൊരു ചിത്രമാണിത്. കാഴ്ചയ്ക്ക് താറാവിനെ പോലിരിക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഒരു പെട്ടി. ഇതെന്താണെന്ന് ഒരുപക്ഷേ പുറത്തുനിന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ മനസിലാകണമെന്നില്ല. വാസ്തവത്തില്‍ കിടപ്പുമുറി പോലുള്ള സ്വകാര്യമായ ഇടങ്ങളില്‍ വയ്ക്കാവുന്ന 'മിനി ഫ്രിഡ്ജ്' ആണിത്. 

വാതില്‍ തുറന്നാല്‍ അത്യാവശ്യം ജ്യൂസും പാനീയങ്ങളും പഴങ്ങളും ഡിസേര്‍ട്ടുകളുമെല്ലാം വയ്ക്കാന്‍ സൗകര്യമുള്ള കുഞ്ഞന്‍ ഒരു ഫ്ിഡ്ജ്. 'blestallure' എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ആദ്യമായി ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. പിന്നീട് നിരവധി പേര്‍ ഇത് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. 

ട്വിറ്ററിന് പുറത്തും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. മുമ്പും ഇത്തരത്തിലുള്ള മിനി ഫ്രിഡ്്ജുകളെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്രയും ചെറുതും മനോഹരമായതും സൗകര്യപൂര്‍ണമായതുമായി മിനി ഫ്രിഡ്ജ് മുമ്പ് കണ്ടിട്ടില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

ഇത് എവിടെ വാങ്ങാന്‍ കിട്ടുമെന്നാണ് അധികപേര്‍ക്കും അറിയേണ്ടത്. താങ്ങാവുന്ന വിലയാണെങ്കില്‍ വാങ്ങുവാന്‍ ആഗ്രഹമുണ്ടെന്ന് തന്നെയാണ് ഇവരെല്ലാം കമന്റുകളിലൂടെ അറിയിക്കുന്നത്. എന്നാല്‍ ഇത് വിപണിയില്‍ അത്രകണ്ട് സാധാരണമല്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വൈകാതെ തന്നെ ഇത് ട്രെന്‍ഡ് ആകുമെന്ന് പ്രവചിക്കുന്നവരും കുറവല്ല. 

വീട്ടാവശ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് അത്യാവശ്യം വലുപ്പമുള്ളതായിരിക്കും. വലിയ ഫ്രിഡ്ജുകള്‍ക്ക് തന്നെയാണ് വിപണിയിലും 'ഡിമാന്‍ഡ്' ഉള്ളത്. എന്നാല്‍ ഇവയ്ക്ക് അതിന്റേതായ പോരായ്കകളും ഉണ്ടായിരിക്കും. അതായത് എപ്പോഴും ഫ്രിഡ്ജ് ഉപയോഗത്തിന് അടുക്കള ഭാഗത്തേക്ക് വരേണ്ടി വരാം. ചെറിയ ഉപയോഗങ്ങള്‍ക്കും ഇവയെ തന്നെ ആശ്രയിക്കേണ്ടി വരാം. 

 

I believe a duck-shaped fridge is the only thing missing in my room pic.twitter.com/rvikE37qA9

— lois 🧚‍♀️ (@blestallure)

 

അതേസമയം മിനി ഫ്രിഡ്ജുകള്‍ ഈ ആവശ്യങ്ങളെയെല്ലാം ഭംഗിയായി നിര്‍വഹിക്കുന്നു. അത്യാവശ്യം വെള്ളം, മറ്റ് പാനീയങ്ങള്‍ എന്നിവ മുറിയില്‍ തന്നെ തണുപ്പിച്ച് സൂക്ഷിക്കാനും പെട്ടെന്ന് കഴിക്കാനുള്ള പഴങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം മുറിയില്‍ തന്നെ കരുതാനുമെല്ലാം ഇത് മൂലം സാധിക്കുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും മറ്റും സൗകര്യമുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

Also Read:- അടുക്കളയില്‍ ഈ സൗകര്യം വേണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ? വൈറലായ ചിത്രം...

click me!