Elephant Video : അതിശക്തമായ ഒഴുക്കില്‍ പെട്ട് ആനയും പാപ്പാനും; വീഡിയോ

By Web TeamFirst Published Jul 13, 2022, 3:59 PM IST
Highlights

പലയിടങ്ങളിലും ദുരന്തത്തില്‍ പെട്ട ആളുകളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരിച്ചെടുക്കാൻ കഴിയാതെ പോകാറുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ടും സ്വന്തം പ്രയത്നം കൊണ്ടും ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

ശക്തമായ മഴയ്ക്ക് ( Heavy Rain ) പിന്നാലെ രാജ്യത്ത് പലയിടങ്ങളിലും പ്രളയസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനിടെ മണ്ണിടിച്ചിലും മറ്റും അപകടങ്ങള്‍ തീര്‍ക്കുന്നുമുണ്ട്. പലയിടങ്ങളിലും ദുരന്തത്തില്‍ പെട്ട ആളുകളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ( Flood Rescue ) തിരിച്ചെടുക്കാൻ കഴിയാതെ പോകാറുണ്ട്. 

എന്നാല്‍ ഭാഗ്യം കൊണ്ടും സ്വന്തം പ്രയത്നം കൊണ്ടും ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുന്നവരും ( Flood Rescue ) ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

കനത്ത മഴയെ തുടര്‍ന്ന് ( Heavy Rain ) പ്രളയസമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള ഒരു ദൃശ്യമാണിത്. അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്ന ഗംഗാനദിയുടെ ഒഴുക്കില്‍ പെട്ട ആനയും പാപ്പാനുമാണ് വീഡിയോയിലുള്ളത്. 

ശക്തമായ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയുമാണ് ഇരുവരെയും കാണാനാകുന്നത്. ഇടയ്ക്ക് ആന മുഴുവനായി മുങ്ങിപ്പോകുന്നുണ്ട്. ഒഴുക്കിന്‍റെ ശക്തിയില്‍ നീന്താൻ പോലുമാകാതെ ആന ബുദ്ധിമുട്ടുമ്പോള്‍ അതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ധൈര്യം പകരുന്നത് പാപ്പാൻ ആണ്. എന്തായാലും സാഹസികമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇവര്‍ നീന്തി കരയ്ക്കെത്തുകയാണ്. 

പുഴയുടെ കരയില്‍ ഇവരെയും നോക്കി ജനക്കൂട്ടവും ഉണ്ട്. ഇവരിലാരോ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ ധൈര്യപൂര്‍വ്വം ജീവിതത്തിലേക്ക് നീന്തിക്കയറിയ ആനയ്ക്കും പാപ്പാനും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. എന്തായാലും നെഞ്ചിടിപ്പിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

An Elephant and Mahaut braved the swollen river Ganga for 3 kilometers to save their lives in Raghopur of Vaishali district.

उफनते पानी से हाथी और महावत की जंग, तस्वीरें बिहार के राघोपुर की हैं. pic.twitter.com/dLsIuipcOz

— The Tall Indian (@BihariBaba1008)

 

Also Read:- ആനയെ രക്ഷപ്പെടുത്താൻ ജെസിബി; വീഡിയോ

click me!