ലൈംഗിക തൊഴിലിൽ "വർക്ക് എക്സ്പീരിയൻസുണ്ട്"; ട്രെന്റിംഗായി യുവതിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ.!

Published : Jul 10, 2022, 07:38 PM ISTUpdated : Jul 10, 2022, 07:44 PM IST
ലൈംഗിക തൊഴിലിൽ "വർക്ക് എക്സ്പീരിയൻസുണ്ട്"; ട്രെന്റിംഗായി യുവതിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ.!

Synopsis

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഒരു വീട്ടിൽ ക്ലീനിം​ഗിന് ജോലിയ്ക്ക് പോയിരുന്നു.എന്നാൽ ആ ജോലി ഉപേക്ഷിച്ചു. കാരണം ലെെം​ഗിക തൊഴിൽ ഉള്ളതിനാൽ ആ ജോലി ഉപേ​ക്ഷിക്കേണ്ടി വന്നുവെന്നും എഗോസി പറഞ്ഞു. ലെെം​ഗിക തൊഴിൽ ഏറെ താൽപര്യത്തോടെയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.   

പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിന് സഹായിക്കുന്ന മികച്ചൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇൻ. ഒരു യുവതി തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ലൈംഗിക തൊഴിലിൽ പ്രവൃത്തിപരിചയമുണ്ടെന്ന് നൽകിയതിന് സോഷ്യൽ മീഡിയയിൽ വൻചർച്ചകളാണ് നടന്നുവരുന്നത്.

യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയും പിന്തുണച്ചും നിരവധി പേർ പോസ്റ്റിന് താഴേ ആശംസയുമായി എത്തി. ഏരിയൽ എഗോസി എന്ന യുവതിയാണ് സെക്സ് വർക്കിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. സെക്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിലെ വിലക്കുകൾ മറികടക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനാൽ സോഷ്യൽ മീഡിയയിൽ പലരും എഗോസിയെ പ്രശംസിച്ചു.

ഇപ്പോഴും സെക്സ് വർക്ക് തന്നെയാണ് ചെയ്യുന്നതെന്നും എഗോസി ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഒരു വീട്ടിൽ ക്ലീനിം​ഗിന് ജോലിയ്ക്ക് പോയിരുന്നു. എന്നാൽ ആ ജോലി ഉപേക്ഷിച്ചു. കാരണം ലെെം​ഗിക തൊഴിൽ ഉള്ളതിനാൽ ആ ജോലി ഉപേ​ക്ഷിക്കേണ്ടി വന്നുവെന്നും എഗോസി പറഞ്ഞു. ലെെം​ഗിക തൊഴിൽ ഏറെ താൽപര്യത്തോടെയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. 

ലൈംഗിക ജോലി ഒരു യഥാർത്ഥ ജോലിയാണ്, അതിൽ മികച്ച പ്രതിഫലം ലഭിക്കുന്ന ഒന്നാണ്! മുഴുവൻ സമയമായാലും തിരക്കിലായാലും അത് ജോലിയായി ഏറ്റെടുക്കുന്നവരുടെ മൂല്യം നാം കുറയ്ക്കരുതെന്ന് എഗോസിയുടെ പോസ്റ്റിന് താഴേ ഒരാൾ കമന്റ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ