തുമ്പിക്കെെ കൊണ്ട് തട്ടിയിട്ടും ആനക്കുട്ടി എഴുന്നേറ്റില്ല, അമ്മയാന പിന്നീട് ചെയ്തതു, പഴയ വീഡിയോ വെെറലാകുന്നു

Web Desk   | Asianet News
Published : Mar 06, 2021, 02:39 PM IST
തുമ്പിക്കെെ കൊണ്ട് തട്ടിയിട്ടും ആനക്കുട്ടി എഴുന്നേറ്റില്ല, അമ്മയാന പിന്നീട് ചെയ്തതു, പഴയ വീഡിയോ വെെറലാകുന്നു

Synopsis

ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നപ്പോ‌ൾ അമ്മയാന പരിഭ്രമിച്ച് പോയി. ആനക്കുട്ടിയെ തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടർന്നു. 

ആനക്കുട്ടിയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഓടിക്കളിച്ചു തളർന്ന ആനക്കുട്ടി ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. അമ്മയാന ആനക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു. മണിക്കൂറോളമായി ആനക്കുട്ടി ഉറങ്ങുന്നു. 

ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നപ്പോ‌ൾ അമ്മയാന പരിഭ്രമിച്ച് പോയി. ആനക്കുട്ടിയെ തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടർന്നു. 

ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന അൽപസമയം അവിടെ തുടർന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതും വീഡിയോയിൽ കാണാം. അമ്മയാനയ്ക്കൊപ്പമെത്തിയ മൃ​ഗശാല ജീവനക്കാർ ആനക്കുട്ടിയെ തട്ടിവിളിച്ചതോടെ കുട്ടിയാന ഉറക്കം ഉണർണു.

പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ആനക്കുട്ടി ഓടിച്ചെന്നു. ആനക്കുട്ടി എഴുന്നേറ്റപ്പോഴാണ് അമ്മയാനയ്ക്ക് സമാധാനമായത്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ