റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുന്ന ആന; വൈറലായി വീഡിയോ

Published : Jul 05, 2020, 08:57 AM ISTUpdated : Jul 05, 2020, 09:02 AM IST
റോഡ് മുറിച്ചുകടക്കാൻ കാത്തു നിൽക്കുന്ന ആന; വൈറലായി വീഡിയോ

Synopsis

റോഡ് മുറിച്ചുകടക്കാൻ ക്ഷമകാട്ടുന്ന ആനയുടെ 26 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.

റോഡ് മുറിച്ചുകടക്കാൻ വഴിയരുകിൽ കാത്തുനിൽക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റോഡിലൂടെ വാഹനങ്ങൾ തുരുതുരെ പായുകയാണ്. എന്നാൽ കക്ഷി ക്ഷമയോടെ കാത്തുനിൽക്കുന്നതും വീഡിയോയില്‍ കാണാം. 

ആരെയും ഉപദ്രവിക്കാതെ,  റോഡ് മുറിച്ചുകടക്കാൻ ക്ഷമകാട്ടുന്ന ആനയുടെ 26 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ അകാശ് കുമാര്‍ വര്‍മ്മയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

വാഹനങ്ങള്‍ നിര്‍ത്തുന്ന വേളയില്‍ ആന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും ചില വാഹനങ്ങള്‍ ചീറിപായുന്നതും വീഡിയോയില്‍ കാണാം.   

 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ബോളിവുഡ് നടിയും നിര്‍മ്മാതാവും സംവിധായികയുമായ പൂജ ഭട്ട് ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

 

 എല്ലാ വാഹനങ്ങളും നിർത്തിക്കൊടുക്കുകയും ആനയ്ക്ക് റോഡ് മുറിച്ചുകടക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുകയുമായിരുന്നു വേണ്ടതെന്നാണ് ട്വിറ്റർ ഉപയോക്താക്കളുടെ പ്രതികരണം. സ്വാര്‍ത്ഥതവിളിച്ചോതുന്ന സമൂഹത്തിന്‍റെ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് ഒരാളുടെ കമന്‍റ്. 

Also Read: ചെളിവെള്ളത്തില്‍ കിടന്ന് ഉരുളുന്ന കാണ്ടാമൃഗം; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'