Elon Musk : ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയ്ക്ക് ട്രോളുകള്‍ നിറയുന്നു

Published : Jul 19, 2022, 12:29 PM IST
Elon Musk : ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയ്ക്ക് ട്രോളുകള്‍ നിറയുന്നു

Synopsis

കരാറില്‍ നിന്ന് പിന്മാറിയതോടെ മസ്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ട്വിറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിവാദങ്ങള്‍ക്കിടെ അവധിയാഘോഷിക്കുന്ന മസ്കിന്‍റെ ഫോട്ടോകളാണ് ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. 

അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നൊരു പേരായിരുന്നു ഇലോണ്‍ മസ്ക് ( Elon Musk ) . ശതകോടീശ്വരനും വ്യവസായിയുമായി ഇലോണ്‍ മസ്ക് ട്വിറ്ററില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാൻ പോകുന്നുവെന്ന ( Buying Twitter ) വാര്‍ത്ത ബിസിനസ് രംഗത്ത് വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. എന്നാലിതില്‍ നിന്ന് ഇദ്ദേഹം പിന്മാറിയതോടെ പതിവായി വാര്‍ത്തകളില്‍ സജീവമാകുകയായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്. 

കരാറില്‍ നിന്ന് പിന്മാറിയതോടെ  ( Buying Twitter ) മസ്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ട്വിറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിവാദങ്ങള്‍ക്കിടെ അവധിയാഘോഷിക്കുന്ന മസ്കിന്‍റെ ഫോട്ടോകളാണ് ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. 

ഗ്രീസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അവധിയാഘോഷത്തിലാണ് മസ്ക് ( Elon Musk ). ഇതിനിടെ ഒരു ഉല്ലാസ ബോട്ടില്‍ മദ്യഗ്ലാസുമായി നില്‍ക്കുന്ന മസ്കിന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയാണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ട്രോളുകളുമായി എത്തിയിരിക്കുന്നത്. 

 

 

 

 

ബോഡി ഷെയിമിംഗിന് ( ശാരീരിക സവിശേഷതകളുടെ പേരില്‍ പരിഹാസം ) തുല്യമായ പല കമന്‍റുകളും ട്വിറ്ററില്‍ മസ്കിന്‍റെ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

 

മസ്കിന്‍റെ തൊലിയുടെ നിറവും ആകാരവുമെല്ലാം കമന്‍റുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇവയെ എല്ലാം തമാശമട്ടിലാണ് മസ്ക് എടുത്തിരിക്കുന്നത്.

 

 

ഇങ്ങനെയാണെങ്കില്‍ ഇടയ്ക്കിടെ ഷര്‍ട്ട് ഊരാമല്ലോ എന്നും മറ്റാണ് മസ്കിന്‍റെ രസകരമായ മറുപടികള്‍. എന്തായാലും ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:- സ്ക്രീന്‍ ഷോട്ടുകളുമായി വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാദത്തിലായ നടി

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ