'പെണ്മക്കളും അച്ഛനും തമ്മിലുള്ള ബന്ധത്തോളം വലുതായി മറ്റൊന്നുമില്ല'; ഡ്വയ്ൻ ജോൺസൻ

Published : Jun 20, 2021, 12:27 PM ISTUpdated : Jun 20, 2021, 12:28 PM IST
'പെണ്മക്കളും അച്ഛനും തമ്മിലുള്ള ബന്ധത്തോളം വലുതായി മറ്റൊന്നുമില്ല'; ഡ്വയ്ൻ ജോൺസൻ

Synopsis

സിമോൺ, ജാസ്മിൻ, ടിയ എന്നിങ്ങനെ മൂന്നു പെൺമക്കളാണ്  താരത്തിനുള്ളത്. മക്കളുമായി ഏറെ അടുപ്പം ഉണ്ടെങ്കിലും അത് കൊവിഡ് കാലത്ത് കുറച്ചുകൂടി മനോഹരമായി എന്നാണ് ഡ്വയ്ൻ പറയുന്നത്. 

'ഫാദേഴ്സ് ഡേ'യുമായി ബന്ധപ്പെട്ട് ലോകചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഡ്വയ്ൻ ജോൺസൺ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. പെണ്മക്കളും അച്ഛനും തമ്മിലുള്ള ബന്ധത്തോളം വലുതായി മറ്റൊന്നുമില്ല എന്ന് പറയുകയാണ് 'ദ റോക്ക്' എന്നറിയപ്പെടുന്ന താരം.

സിമോൺ, ജാസ്മിൻ, ടിയ എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് താരത്തിനുള്ളത്. മക്കളുമായി ഏറെ അടുപ്പം ഉണ്ടെങ്കിലും അത് കൊവിഡ് കാലത്ത് കുറച്ചുകൂടി മനോഹരമായി എന്നാണ് ഡ്വയ്ൻ പറയുന്നത്. പെൺമക്കളുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരോടൊപ്പം ഉണ്ടായിരിക്കുക എന്നത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. 

മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുകയും  അവർക്കായി കഠിനാധ്വാനം ചെയ്യുകയും  അവർക്കൊപ്പം എന്തിനും കൂടെ നിൽക്കുകയും ചെയ്യുന്ന എല്ലാ അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസിച്ചു കൊണ്ടാണ്  ഡ്വയ്നിന്റെ പോസ്റ്റ്. 

 

Also Read: അച്ഛന്മാർക്കായി ഒരു ദിനം; അറിയാം 'ഫാദേഴ്സ് ഡേ'യുടെ ചരിത്രം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ