Viral Video : 'ഈ ചിരിയ്ക്ക് പിന്നിൽ ഒരു കാരണമുണ്ട്' ; കുഞ്ഞിന്റെ രസകരമായ വീഡിയോ

Published : Jul 17, 2022, 02:40 PM ISTUpdated : Jul 17, 2022, 02:50 PM IST
Viral Video :  'ഈ ചിരിയ്ക്ക് പിന്നിൽ ഒരു കാരണമുണ്ട്' ; കുഞ്ഞിന്റെ രസകരമായ വീഡിയോ

Synopsis

കുഞ്ഞ് തുമ്മിയശേഷം രസകരമായി ചിരിക്കുന്നത് വീഡിയോയിൽ കാണാം. 'ഇവൾ എത്ര സുന്ദരിയാണ്' എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. molly.diblasi എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ ( social Media) എത്രയോ രസകരമായ വീഡിയോകളാണ് ( Viral Video ) നാം കാണാറുള്ളത്. ഇവയിൽ ചിലതിന് അസാധാരണമായ രീതിയിൽ നമ്മെ ആകർഷിക്കാനുള്ള കഴിവുണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വീഡിയോകളാണ് ഇത്തരത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുള്ളത്.

കാര്യമായ ഉള്ളടക്കങ്ങൾ ഏതുമില്ലെങ്കിലും കുഞ്ഞുങ്ങളുടെ വീഡിയോകൾ വളരെ പെട്ടെന്നാണ് ആളുകളെ ആകർഷിക്കാറുണ്ട്. അവരുടെ കുസുതികളോ കളിയോ ചിരിയോ എല്ലാം നമ്മെ അത്രമാത്രം സന്തോഷത്തിലാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള വീഡിയോകൾക്ക് കാഴ്ചക്കാരേറുന്നതും.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഒരു കുഞ്ഞിന്റെ പുഞ്ചിരിയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. കുഞ്ഞ് തുമ്മിയശേഷം രസകരമായി ചിരിക്കുന്നത് വീഡിയോയിൽ കാണാം. 'ഇവൾ എത്ര സുന്ദരിയാണ്' എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. molly.diblasi എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ പേജിന് 16,500-ലധികം ഫോളോവേഴ്‌സാണ് ഉള്ളത്. 

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് പലരും നൽകിയിരിക്കുന്നത്. 'തുമ്മൽ അവളെ ചിരിപ്പിക്കുന്നു' എന്ന് ഒരാൾ കമന്റ് ചെയ്തു. 'കുഞ്ഞിനെ കാണാൻ ഒരു യഥാർത്ഥ പാവയെപ്പോലെ തോന്നുന്നു...' - എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ