മനസ് അസ്വസ്ഥമാകുമ്പോള്‍ വീട്ടിലിരുന്ന് ചെയ്യാന്‍ ചില കാര്യങ്ങള്‍...

By Web TeamFirst Published Mar 8, 2020, 6:59 PM IST
Highlights

സ്ട്രെസ് പതിയെ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കുമെല്ലാം വ്യക്തികളെ നയിച്ചേക്കാം. അല്ലെങ്കില്‍ അവയെ എല്ലാം മോശമായി സ്വാധീനിക്കാന്‍ ഇതിന് കഴിഞ്ഞേക്കാം. അതിനാല്‍ത്തന്നെ, പരമാവധി 'സ്‌ട്രെസ്' കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വയം പരിശീലിച്ചേ തീരൂ. നല്ല ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിന് പുറമെ ചില ചെറിയ പൊടിക്കൈകളിലൂടെയും 'സ്‌ട്രെസി'നെ പ്രതിരോധിക്കാമെന്നാണ് പ്രമുഖ മനശാസ്ത്രജ്ഞ കാംന ഛിബ്ബര്‍ പറയുന്നത്

പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ പൊതുവേ 'സ്‌ട്രെസ്' കൂടുതലാണെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ തിരക്ക് പിടിച്ച ജീവിതരീതികളുടേയും മത്സരാധിഷ്ഠിതമായ തൊഴില്‍ മേഖലയുടേയും ഭാഗമായാകാം ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നത്. 

ഇത് പതിയെ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കുമെല്ലാം വ്യക്തികളെ നയിച്ചേക്കാം. അല്ലെങ്കില്‍ അവയെ എല്ലാം മോശമായി സ്വാധീനിക്കാന്‍ ഇതിന് കഴിഞ്ഞേക്കാം. അതിനാല്‍ത്തന്നെ, പരമാവധി 'സ്‌ട്രെസ്' കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വയം പരിശീലിച്ചേ തീരൂ. 

നല്ല ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിന് പുറമെ ചില ചെറിയ പൊടിക്കൈകളിലൂടെയും 'സ്‌ട്രെസി'നെ പ്രതിരോധിക്കാമെന്നാണ് പ്രമുഖ മനശാസ്ത്രജ്ഞ കാംന ഛിബ്ബര്‍ പറയുന്നത്. 

അവയില്‍ ചില പൊടിക്കൈകള്‍ കൂടി കാംന പ്രതിപാദിക്കുന്നു. പാചകം, വീട് വൃത്തിയാക്കല്‍, കബോര്‍ഡുകള്‍ അറേഞ്ച് ചെയ്യുക, ഫര്‍ണീച്ചറുകള്‍ ഇടം മാറ്റി 'റീ അറേഞ്ച്' ചെയ്യുക, വീടോ മുറിയോ ഒക്കെ അലങ്കരിക്കുക, പെയിന്റിംഗ്, ഹാന്‍ഡിക്രാഫ്റ്റ് നിര്‍മ്മാണം, ഡൂഡില്‍ വര- ഇങ്ങനെയുള്ള വിനോദങ്ങളിലേര്‍പ്പെടുക എന്നിവയെല്ലാമാണത്രേ പ്രധാനമായും 'സ്‌ട്രെസ്'ഉം ഉത്കണ്ഠയും ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍. 

ഇതില്‍ പാചകം ചെയ്യുക എന്ന ജോലിയാണ് 'സ്‌ട്രെസ്' കുറയ്ക്കാന്‍ ചെറുപ്പക്കാര്‍ വ്യാപകമായി തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമെന്നും ഇവര്‍ പറയുന്നു. സാധാരണയായി നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പുറമെ എന്തെങ്കിലും സ്‌പെഷ്യല്‍ വിഭവങ്ങള്‍ സമയമെടുത്ത് നല്ലരീതിയില്‍ പാകം ചെയ്ത് അലങ്കരിച്ച് വിളമ്പുമ്പോള്‍ കിട്ടുന്ന സുഖം വളരെ വലുതാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു തെറാപ്പിയുടെ ഗുണമാണ് ഇതുകൊണ്ട് ലഭ്യമാകുന്നതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ ഇനി മനസ് അസ്വസ്ഥമാണ് എന്ന് തോന്നിയാല്‍ ഉടനെ തന്നെ ഇങ്ങനെയെന്തെങ്കിലും പൊടിക്കൈ പരീക്ഷിച്ചോളൂ.

click me!