Skin Care: മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

By Web TeamFirst Published Jan 24, 2022, 4:05 PM IST
Highlights

പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ചര്‍മ്മ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. 

പ്രായമാകുമ്പോള്‍ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും (wrinkles) കറുത്ത പാടുകളും (dark spots). പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ചര്‍മ്മ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. 

അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം പത്ത് മിനിറ്റ് മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകള്‍, കരുവാളിപ്പ് എന്നിവ മാറാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

മൂന്ന്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ എന്ന് എല്ലാവര്‍ക്കും അറിയാം. മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്...

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ചര്‍മ്മം തിളങ്ങാനും തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തൈര് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

Also Read: ആർത്തവ വിരാമ പ്രശ്നങ്ങൾക്കും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മാതളം; വീഡിയോയുമായി ഭാ​ഗ്യശ്രീ

click me!