സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകളും ചര്‍മ്മ സംരക്ഷണത്തിന് വേണ്ട ടിപ്സുകളുമൊക്കെയായി എത്താറുണ്ട്. 

'മേം നേ പ്യാര്‍ കിയാ' എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി ബോളുവുഡില്‍ എത്തിയ നടിയാണ് ഭാഗ്യശ്രീ (Bhagyashree). പിന്നീട് ചില കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുക്കുകയായിരുന്നു. 

എന്നാല്‍ ഫിറ്റ്‌നസിന്റെ (fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടിയാണ് 51കാരിയായ ഭാഗ്യശ്രീ. സോഷ്യല്‍ മീഡിയയില്‍ (social media) സജീവമായ താരം ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകളും ചര്‍മ്മ സംരക്ഷണത്തിന് വേണ്ട ടിപ്സുകളുമൊക്കെയായി എത്താറുണ്ട്. ഇപ്പോഴിതാ മാതളനാരങ്ങ അഥവാ മാതളം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയാണ് താരം. 

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ആണ് ഭാ​ഗ്യശ്രീ മാതളത്തിന്‍റെ ​ഗുണ​ങ്ങൾ വിവരിക്കുന്നത്. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾ കടന്നുപോകുന്ന അമിതമായ ചൂടിനും രാത്രികാല വിയർപ്പിനുമുള്ള പരിഹാരമാണ് മാതളനാരങ്ങ എന്നാണ് ഭാ​ഗ്യശ്രീ പറയുന്നത്. 

View post on Instagram

കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ് മാതളം. അതിനാൽ ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. യുവത്വം നിലനിർത്താനും മാതളം മികച്ചതാണെന്ന് ഭാ​ഗ്യശ്രീ പറയുന്നു. ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനപ്രക്രിയ സു​ഗമമാവാനും മാതളം നല്ലതാണ്. കൂടാതെ കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനൊപ്പം പ്രമേ​ഹസാധ്യതയും കുറയ്ക്കാനും മാതളം ഗുണം ചെയ്യും. വിറ്റാമിൻ സി, കെ എന്നിവയുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടും. അതിനാൽ ഡയറ്റിൽ മാതളം ഉൾപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം എന്നും താരം പറയുന്നു.

Also Read: ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ്; അറിയാം ഈ ബ്യൂട്ടി ടിപ്സ്...