Telangana Floods : പ്രളയത്തില്‍ വാഹനം ഒഴുകിപ്പോകുന്ന വീഡിയോ വ്യാജം; കാണാതായ ജേണലിസ്റ്റിന്‍റെ മൃതദേഹം കിട്ടി

Published : Jul 15, 2022, 06:25 PM IST
Telangana Floods : പ്രളയത്തില്‍ വാഹനം ഒഴുകിപ്പോകുന്ന വീഡിയോ വ്യാജം; കാണാതായ ജേണലിസ്റ്റിന്‍റെ മൃതദേഹം കിട്ടി

Synopsis

മുപ്പത്തിയാറുകാരനായ സമീര്‍ അപകടത്തില്‍ പെടുന്നത് ജോലിക്കിടെയാണ്. വെള്ളക്കെട്ടില്‍ പെട്ട കാര്‍ ഒഴുകി പുഴയിലേക്ക് പതിക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളിലും സമാനമായ രീതിയില്‍ തന്നെയായിരുന്നു അപകടം സംഭവിച്ചത്. 

തെലങ്കാനയില്‍ പ്രളയത്തില്‍ ( Telangana Floods )  വാഹനം ഒലിച്ചുപോകുന്ന ദൃശ്യം വ്യാജമെന്ന് ( Fake Video ) വ്യക്തമായി.  ശക്തമായ ഒഴുക്കില്‍ വാഹനം പെട്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ സമൂഹമാധ്യമങ്ങളിലാകെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. പ്രളയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകൻ സഞ്ചരിച്ചിരുന്ന വാഹനമാണിതെന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍  ( Fake Video ) പ്രചരിപ്പിക്കപ്പെട്ടത്. 

എന്നാലിത് പാക്കിസ്ഥാനില്‍ നിന്നുള്ള പഴയൊരു ദൃശ്യമാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ജഗിറ്റാളിലെ റായ്കലില്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യാൻ പോയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സ‍ഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായിരുന്നു. ജൂലൈ 12നായിരുന്നു അപകടം സംഭവിച്ചത്. 

ഈ അപകടത്തിന്‍റെ ദൃശ്യങ്ങളാണെന്ന പേരിലായിരുന്നു പഴയ വീഡിയോ പ്രചരിച്ചത്. അതേസമയം സമീറിന്‍റെ മൃതദേഹം ഇന്ന് കണ്ടെത്തി. മുപ്പത്തിയാറുകാരനായ സമീര്‍ അപകടത്തില്‍ പെടുന്നത് ജോലിക്കിടെയാണ്. വെള്ളക്കെട്ടില്‍ പെട്ട കാര്‍ ഒഴുകി പുഴയിലേക്ക് പതിക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളിലും സമാനമായ രീതിയില്‍ തന്നെയായിരുന്നു അപകടം സംഭവിച്ചത്. 

 

 

അതിശക്തമായ മഴയിലും ഒഴുക്കിലും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. എങ്കിലും സമീറിനായുള്ള തെരച്ചില്‍ നടന്നിരുന്നു. വ്യാഴാഴ്ചയോടെസമീറിന്‍റെ കാര്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താൻ വീണ്ടും ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. 

കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തിലായ തെലങ്കാനയില്‍ ( Telangana Floods )   പലയിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലിതിന്‍റെ ഔദ്യോഗിക കണക്ക് വ്യക്തമല്ല. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പല മേഖലകളിലും രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ദുരിതാശ്വാസ ക്യാമ്പുകളും ഹെല്‍പ് സെന്‍ററുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

Also Read:- അതിശക്തമായ ഒഴുക്കില്‍ പെട്ട് ആനയും പാപ്പാനും; വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ