Mamata Banerjee : തെരുവ് ഭക്ഷണശാലയിലെ സ്ത്രീക്കൊപ്പം പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി; വീഡിയോ

Published : Jul 15, 2022, 05:17 PM IST
Mamata Banerjee : തെരുവ് ഭക്ഷണശാലയിലെ സ്ത്രീക്കൊപ്പം പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി; വീഡിയോ

Synopsis

തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വീഡിയോയില്‍ കാണാം.

പ്രഭാതനടത്തത്തിനിടെ തെരുവിലെ ഭക്ഷണശാലയില്‍ ( Street Food ) കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ( Mamata Banerjee). ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്. 

പ്രാദേശികമായി ധാരാളം പേര്‍ കഴിക്കുന്ന മോമോസ് ആണ് മമത തയ്യാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

തെരുവിലെ ഭക്ഷണശാലയില്‍ ( Street Food )  പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ( Mamata Banerjee) ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്. 

 

 

ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ഫേസ്ബുക്കിലെഴുതി. 

 

നേരത്തെയും തെരുവിലെ ഭക്ഷണശാലകളില്‍ കയറി മമത പാചകത്തിന് സഹായിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കായാണ് മമത ഡാര്‍ജിലിംഗ് സന്ദര്‍ശിച്ചത്. ഗോരഖ്ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഇവിടത്തെ മമതയുടെ പ്രധാന അജണ്ട. മത്സരിച്ച 10 സീറ്റില്‍ അഞ്ച് സീറ്റുകള്‍ നേടിക്കൊണ്ട് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ആദ്യമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. 

Also Read:- ബോളിവുഡ് താരത്തിന്‍റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍; വീഡിയോ പങ്കിട്ട് താരം

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ