18 മാസത്തിനുള്ളില്‍ മൂന്ന് ലുക്ക്; ഹൃത്വിക് റോഷന്‍ പോലും വണങ്ങി

Web Desk   | others
Published : Jul 19, 2021, 10:20 PM IST
18 മാസത്തിനുള്ളില്‍ മൂന്ന് ലുക്ക്; ഹൃത്വിക് റോഷന്‍ പോലും വണങ്ങി

Synopsis

ആദ്യം 69 കിലോഗ്രാം തൂക്കത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 85 കിലോഗ്രാം തൂക്കാം. മൂന്നാമതായി 76 കിലോയിലേക്ക്. ഒന്നിലധികം പരിശീലകരുടെ മേല്‍നോട്ടത്തില്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഫര്‍ഹാന്‍ ഈ നേട്ടം കൈവരിച്ചത്

സിനിമയ്ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരങ്ങള്‍ സ്വന്തം ശരീരം മാറ്റിയെടുക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിലും തമിഴ്- ഹിന്ദി ഇന്‍ഡസ്ട്രിയിലുമെല്ലാം ഇത് നാം കാണാറുണ്ട്. എങ്കിലും ഹോളിവുഡിനോട് കിട പിടിക്കുന്ന രീതിയിലുള്ള മേക്കോവറുകള്‍ നമ്മുടെ രാജ്യത്തെ സിനിമകളില്‍ അപൂര്‍വ്വമായേ കാണാന്‍ സാധിക്കാറുള്ളൂ.

അത്തരത്തിലുള്ളൊരു മേക്കോവര്‍ എന്ന് പറയാവുന്നതാണ് 'തൂഫാന്‍' എന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടി ഫര്‍ഹാന്‍ അക്തര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിൽ ബോക്സിംഗ് താരമായി വേഷമിടുന്ന ഫർഹാൻ 18 മാസത്തിനുള്ളിലാണ് മൂന്ന് ലുക്കിലേക്ക് മാറിയിരിക്കുന്നത്.

ആദ്യം 69 കിലോഗ്രാം തൂക്കത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 85 കിലോഗ്രാം തൂക്കാം. മൂന്നാമതായി 76 കിലോയിലേക്ക്. ഒന്നിലധികം പരിശീലകരുടെ മേല്‍നോട്ടത്തില്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഫര്‍ഹാന്‍ ഈ നേട്ടം കൈവരിച്ചത്. 

 

 

ചിത്രം റിലീസായ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ മേക്കോവറുകളുടെ ചിത്രം ഫര്‍ഹാന്‍ തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് താന്‍ കഥാപാത്രത്തിന് വേണ്ടി 18 മാസത്തിനുള്ളില്‍ രൂപം മാറ്റിയെടുത്തതെന്നും ഇതിന് നന്ദി അറിയിക്കുന്നത് പരിശീലകര്‍ക്കാണെന്നും ചിത്രത്തിനൊപ്പം ഫര്‍ഹാന്‍ കുറിച്ചിരിക്കുന്നു. 

ഫര്‍ഹാന്റെ ഈ സമര്‍പ്പണബോധത്തിനും നിശ്ചയദാര്‍ഢ്യത്തിനും അഭിനന്ദനമറിയിച്ച് പ്രമുഖരും ഫോട്ടോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസിന്റെ കാര്യം പറയുമ്പോള്‍ ബോളിവുഡ് ആദ്യം പറയുന്ന പേരാണ് ഹൃത്വിക് റോഷന്റേത്. അദ്ദേഹം പോലും ഫര്‍ഹാന്റെ പ്രയത്‌നത്തില്‍ അതിശയം അറിയിച്ചിരിക്കുകയാണ്. 69ല്‍ നിന്നും 85ലേക്കോ, അവിശ്വസനീയം എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്. 'സിന്ദഗി ന മിലേഗാ ദൊബാരാ' എന്ന ഹിറ്റ് ചിത്രത്തില്‍ ഫര്‍ഹാനൊപ്പം ഹൃത്വികും വേഷമിട്ടിരുന്നു.

Also Read:- 40 ദിവസത്തെ ചലഞ്ച്, ഇരുപതാം ദിവസത്തില്‍ ഫോട്ടോ പങ്കുവച്ച് ആലിയ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ