കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ; ഞെട്ടലോടെ കർഷകൻ

Web Desk   | others
Published : Jun 04, 2020, 12:14 PM ISTUpdated : Jun 04, 2020, 12:47 PM IST
കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ; ഞെട്ടലോടെ കർഷകൻ

Synopsis

സംഭവം അറിഞ്ഞ് പ്രദേശവാസികൾ ശ്രദ്ധാനന്ദിന്റെ വീട്ടിൽ പാമ്പുകളെ കാണാൻ തടിച്ചുകൂടി. ശേഷം നാട്ടുകാരുടെ സഹായത്തോടെ എല്ലാ കുഞ്ഞ് പാമ്പുകളെയും ഒരു ബാഗിലാക്കി അടുത്തുള്ള വനമേഖലയിൽ ഉപേക്ഷിച്ചു.

വീടിനുള്ളിലെ കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീററ്റിലെ പാവ്‌ലി ഖുർദ് ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്. 

പതിവ് പോലെ ശ്രദ്ധാനന്ദ് കിടക്കാൻ മുറിയിലെത്തിയതായിരുന്നു. അപ്പോഴാണ് കിടക്കയിൽ മൂന്ന് പാമ്പിൻ കുഞ്ഞുങ്ങൾ കിടക്കുന്നത് കണ്ടത്. കുറെ കഴിഞ്ഞപ്പോൾ ഏസിയിൽ നിന്ന് പാമ്പിൻ കു‍ഞ്ഞുങ്ങൾ കട്ടിലിലേക്ക് വീണു. 

തുടർന്ന് കുടുംബാംഗങ്ങൾ ഏസിയുടെ കവർ അഴിച്ചു പരിശോധിച്ചു. അതിലെ പൈപ്പിനുള്ളിൽ നിരവധി പാമ്പിൻ കുഞ്ഞുങ്ങളുണ്ടെന്ന് അവർക്ക് മനസിലായി. സംഭവം അറിഞ്ഞ് പ്രദേശവാസികൾ ശ്രദ്ധാനന്ദിന്റെ വീട്ടിൽ പാമ്പുകളെ കാണാൻ തടിച്ചുകൂടി. ശേഷം നാട്ടുകാരുടെ സഹായത്തോടെ എല്ലാ കുഞ്ഞ് പാമ്പുകളെയും ഒരു ബാഗിലാക്കി അടുത്തുള്ള വനമേഖലയിൽ ഉപേക്ഷിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപയോ​ഗിക്കുകയോ സർവീസ് നടത്തുകയോ ചെയ്തിട്ടില്ലാത്ത എയർ കണ്ടീഷണറായിരുന്നു അത്. എയർ കണ്ടീഷണറിനുള്ളിൽ പാമ്പ് കയറിക്കൂടി മുട്ടയിട്ടതാകാനുള്ള സാധ്യതയുണ്ടെന്ന് ഗ്രാമത്തിലെ മൃ​ഗ ഡോക്ടറായ ആർ.കെ വത്സൽ പറഞ്ഞു.

കൊവിഡ് ബാധിച്ച് ശരീരത്തിന്റെ നിറം മാറി; ഒടുവില്‍ മരണത്തിന് കീഴടങ്ങി ഡോക്ടര്‍....

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ