വിപണി കീഴടക്കാൻ ഫാഷന്‍ മാസ്കുകളും; പ്രതീക്ഷയോടെ കമ്പനികൾ

By Web TeamFirst Published May 1, 2020, 1:35 PM IST
Highlights

വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്കുകൾ വരെ വിപണിയിൽ വന്ന് തുടങ്ങിയിരിക്കുന്നു. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള മാസ്കുകൾ ഡിസൈൻ ചെയ്യാനും നിരവധി ഫാഷൻ കമ്പനികളാണ് രം​ഗത്ത് വന്നിട്ടുള്ളത്.

ഈ കൊറോണ കാലത്ത് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. കൊവിഡ് ഭീതി ഒഴിഞ്ഞാലും മാസ്കിന്റെ ഉപയോഗം തുടരേണ്ടതായി വരും. മാസ്കുകൾ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. സുരക്ഷയ്ക്ക് വേണ്ടിയിട്ടാണല്ലോ മാസ്ക് ധരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ പ്രചാരം നേടിയിരുന്നത് സർജിക്കൽ മാസ്കുകൾക്കാണ്. 

വില കുറഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ ഇത്തരം മാസ്കുകൾ വെള്ള, നീല നിറങ്ങളിലാണുള്ളത്. ഇപ്പോൾ പല നിറങ്ങളിലും ഡിസൈനുകളിലു‌മുള്ള ഫാഷൻ മാസ്കുകളും വിപണിയിൽ എത്തിക്കഴിഞ്ഞു. വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്കുകൾ വരെ വിപണിയിൽ വന്ന് തുടങ്ങിയിരിക്കുന്നു. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള മാസ്കുകൾ ഡിസൈൻ ചെയ്യാനും നിരവധി ഫാഷൻ കമ്പനികളാണ് രം​ഗത്ത് വന്നിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

Спасибо @ksana___ за этот тренд сезона #весна2020 #весналето2020

A post shared by Мещерякова Диана (@disha____official) on Apr 22, 2020 at 11:18am PDT

 

ഇതാണോ മാസ്‌കിന്റെ ഭാവി?; പുതിയ ട്രെന്‍ഡുകളെ കുറിച്ച്...

കൊവിഡിന്റെ വരവ് ഫാഷൻ ലോകത്തെ കാര്യമായി ബാധിച്ചു. കടകളും മാളുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ഫാഷൻ കമ്പനികൾ കടന്നുപോകുന്നത്. തുടക്കത്തിൽ ഒരു പരീക്ഷണം എന്ന നിലയിലാണ് പുതിയ ഡിസെെനിലുള്ള മാസ്ക് നിർമാണം ആരംഭിച്ചത്. എന്നാൽ, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. കുറഞ്ഞ സമയം കൊണ്ട് ഫാഷൻ മാസ്കുകൾക്ക് വൻ സ്വീകാര്യത ലഭിച്ചു’’– ഫാഷൻ കമ്പനിയായ ഇറ്റോകിൻ ഇന്റർനാഷണലിന്റെ മാർക്കറ്റിങ് മാനേജർ റമിഡ റസൽ പറയുന്നു. 

click me!