വൈറ്റ് ഹെഡ്സ് മാറ്റാന്‍ ചില വഴികള്‍...

By Web TeamFirst Published Oct 21, 2019, 3:39 PM IST
Highlights

ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് വൈറ്റ് ഹെഡ്സ് .  മൂക്കിനു ചുറ്റും അല്ലെങ്കിൽ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമുണ്ടാകുന്നത്. 

ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് വൈറ്റ് ഹെഡ്സ് .  മൂക്കിനു ചുറ്റും അല്ലെങ്കിൽ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമുണ്ടാകുന്നത്. വൈറ്റ് ഹെഡ്സ്  മാറ്റാനുളള  ചില വഴികള്‍ നോക്കാം.

ഒന്ന്...

ചെറുചൂടുവെള്ളത്തില്‍ കോട്ടന്‍ മുക്കി ഇടയ്ക്ക് തുടക്കുന്നത് വൈറ്റ് ഹെഡ്സ് മാറാന്‍ നല്ലതാണ്. 

രണ്ട്...

മുഖത്ത് ആവി കൊള്ളുന്നത് വൈറ്റ് ഹെഡ്സ് മാറാന്‍ സഹായിക്കും.  മുഖത്ത് ആവി കൊള്ളിച്ച് സുഷിരങ്ങള്‍ തുറപ്പിച്ച ശേഷം മുഖം വൃത്തിയാക്കുന്നത് വൈറ്റ് ഹെഡ്സ് വളരെ അധികം ഗുണം ചെയ്യും. 

മൂന്ന്...

മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. 

നാല്...

രണ്ട് സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ ചൂടുവെള്ളവുമായി ചേര്‍ത്ത് അതിലേക്ക് കോട്ടണ്‍ മുക്കി മുഖത്ത് പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത്  വൈറ്റ് ഹെഡ്സ് മാറാന്‍ സഹായിക്കും. 

click me!