ആറ് മിനിറ്റ് നേരം ജീവനുണ്ടായിരുന്നില്ല; പെട്ടെന്ന് തളർന്ന് വീണൂ; ആൻഡ്രൂവിന് ഇത് രണ്ടാം ജന്മം...

Published : Apr 07, 2019, 09:34 AM ISTUpdated : Apr 07, 2019, 09:51 AM IST
ആറ് മിനിറ്റ് നേരം ജീവനുണ്ടായിരുന്നില്ല; പെട്ടെന്ന് തളർന്ന് വീണൂ; ആൻഡ്രൂവിന് ഇത് രണ്ടാം ജന്മം...

Synopsis

സ്വിമ്മിങ് ഇന്‍സ്ട്രക്ടറാണ് ആൻഡ്രൂവിന്റെ ജീവൻ രക്ഷിച്ചത്. സ്വിമ്മിങ് ഇന്‍സ്ട്രക്ടര്‍ ഉടൻ ഡിഫൈബ്രിലേറ്റർ ഉപയോഗിച്ച് ആൻഡ്രൂവിന്റെ ഹൃദയത്തിലേക്ക് ഇലക്ട്രിക് കറന്റ്‌ നല്‍കി. അപ്പോഴും ആൻഡ്രൂ മരിച്ച് കഴിഞ്ഞുവെന്നാണ് പലരും വിചാരിച്ചത്. ഡിഫൈബ്രിലേറ്റർ നല്‍കി ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്. 

ആൻഡ്രൂ ബാര്‍നെറ്റ് എന്ന 45കാരന് ഇത് രണ്ടാം ജന്മമാണെന്ന് പറയാം. മകനൊപ്പം ഫുട്ബോൾ കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആൻഡ്രൂവിന് ഹൃദയാഘാതമുണ്ടായത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു ആൻഡ്രൂ. ഇദ്ദേഹം തളർന്ന് വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന സ്വിമ്മിങ് ഇന്‍സ്ട്രക്ടറെ മകൻ വിവരം അറിയിച്ചു.

സ്വിമ്മിങ് ഇന്‍സ്ട്രക്ടറാണ് ആൻഡ്രൂവിന്റെ ജീവൻ രക്ഷിച്ചത്. സ്വിമ്മിങ് ഇന്‍സ്ട്രക്ടര്‍ ഉടൻ ഡിഫൈബ്രിലേറ്റർ ഉപയോഗിച്ച് ആൻഡ്രൂവിന്റെ ഹൃദയത്തിലേക്ക് ഇലക്ട്രിക് കറന്റ്‌ നല്‍കി. അപ്പോഴും ആൻഡ്രൂ മരിച്ച് കഴിഞ്ഞുവെന്നാണ് പലരും വിചാരിച്ചത്. ഡിഫൈബ്രിലേറ്റർ നല്‍കി ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്. 

ഹൃദയാഘാതം ഉണ്ടായ ആദ്യ ആറുമിനിറ്റ് നേരം ആൻഡ്രൂ വൈദ്യശാസ്ത്രപ്രകാരം മരിച്ചു കഴിഞ്ഞിരുന്നു എന്ന് വേണമെങ്കില്‍ പറയാം. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തി അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന് ആദ്യത്തെ ആറ് ദിവസം ഓർമ്മ ഉണ്ടായിരുന്നില്ല. 

പിന്നീടാണ് ഓർമ്മ വീണ്ടെടുത്തത്. ദിവസവും നീന്തലിനും വെയിറ്റ് ലിഫ്റ്റിങ്ങിനും ഒരു മണിക്കൂർ സമയം മാറ്റിവയ്ക്കാറുണ്ടെന്നും ആൻഡ്രൂ പറയുന്നു. ഹൃദയാഘാതം ഉണ്ടായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 
 
PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ