ഇങ്ങനെയൊരച്ഛനുണ്ടെങ്കില്‍ കലക്കും; രസകരമായ വീഡിയോ...

Published : Oct 12, 2022, 05:51 PM IST
ഇങ്ങനെയൊരച്ഛനുണ്ടെങ്കില്‍ കലക്കും; രസകരമായ വീഡിയോ...

Synopsis

തീരെ ചെറിയ കുഞ്ഞിന് ആവശ്യമായ ഭക്ഷണം ഒരുക്കി കുഞ്ഞിനെ സന്തോഷിപ്പിക്കുന്നൊരു മിടുക്കൻ അച്ഛനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. അടുക്കളയില്‍ കുഞ്ഞിനെ ഇരുത്തി, വളരെ പ്രൊഫഷണലായി ഒരു ഷെഫിനെ പോലെയാണ് ഇദ്ദേഹം കുഞ്ഞിനുള്ള ഭക്ഷണം തയ്യാറാക്കുന്നത്. 

മിക്ക വീടുകളിലും കുട്ടികളെ നോക്കുന്നത്- പ്രത്യേകിച്ച് അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും മറ്റും സ്ത്രീകള്‍ തന്നെയായിരിക്കും. പുരുഷന്മാരും കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ പങ്കാളികളാകുമെങ്കിലും സ്ത്രീകളോളം ഇത്തരം ജോലികള്‍ അവര്‍ പൊതുവെ ചെയ്യാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ക്ക് വലിയൊരു വിഭാഗം പേര്‍ക്കും അടുക്കളജോലിയും കുട്ടികളുടെ കാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാനും കഴിയാറില്ല. 

എന്നാല്‍ ചില പുരുഷന്മാര്‍ ഇക്കാര്യങ്ങളെല്ലാം വളരെ ഭംഗിയായും വൃത്തിയായും ചെയ്യാറുണ്ട്. ഇതിന് തെളിവാവുകയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ. 

തീരെ ചെറിയ കുഞ്ഞിന് ആവശ്യമായ ഭക്ഷണം ഒരുക്കി കുഞ്ഞിനെ സന്തോഷിപ്പിക്കുന്നൊരു മിടുക്കൻ അച്ഛനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. അടുക്കളയില്‍ കുഞ്ഞിനെ ഇരുത്തി, വളരെ പ്രൊഫഷണലായി ഒരു ഷെഫിനെ പോലെയാണ് ഇദ്ദേഹം കുഞ്ഞിനുള്ള ഭക്ഷണം തയ്യാറാക്കുന്നത്. 

പ്രൊഫഷണലാണെന്നതിന് പുറമെ ഇദ്ദേഹം നല്ലൊരു 'എന്‍റര്‍ടെയ്നര്‍' കൂടിയാണെന്ന് പറയേണ്ടിവരും. കാരണം ഇദ്ദേഹത്തിന്‍റെ ഓരോ ചുവടും അനക്കവുമെല്ലാം അത്രകണ്ട് ആകര്‍ഷണീയമാണ്. ഒരു ചാപ്ലിൻ സിനിമയിലെ രംഗം പോലെ പെട്ടെന്ന് തോന്നാമിത്. അത്രയും രസകരമാണ് ഇദ്ദേഹത്തിന്‍റെ 'പെര്‍ഫോമൻസ്' എന്ന് പറയാം.

നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു അച്ഛനുണ്ടെങ്കില്‍ പിന്നെ വേറെന്ത് വേണമെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ക്ക് ഇത്തരം പങ്കാളികള്‍ വലിയ ആശ്വാസമാണെന്നും കമന്‍റില്‍ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു. എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മറ്റൊരു വീഡിയോ ഇതേ രീതിയില്‍ വൈറലായിരുന്നു. എന്നാലീ വീഡിയോയില്‍ അച്ഛൻ കുഞ്ഞിനെ അടുക്കളയിലെ സിങ്കിലിരുത്തി കുളിപ്പിക്കുന്നതാണ് കാണിച്ചിരുന്നത്. സംഗതി തമാശയാണ് ഉദ്ദേശിച്ചതെങ്കിലും ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഏവരും വീഡിയോയെ വിമര്‍ശിച്ചത്.

Also Read:- 'തമാശ' വീഡിയോ കാര്യമായി; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ