മിക്ക വീടുകളിലും കുട്ടികളെ നോക്കുന്നതും വീട്ടുജോലിയുമെല്ലാം ഇന്നും സ്ത്രീകള്‍ തന്നെയാണ് ചെയ്യാറുള്ളത്. പുരുഷന്മാര്‍ ഈ ജോലികളെല്ലാം പങ്കിടുമെങ്കിലും സ്ത്രീകളോട് മത്സരിക്കും വിധം വേഗതയിലോ, ഒരേസമയമോ വിവിധ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിന് മിക്ക പുരുഷന്മാര്‍ക്കും സാധിക്കാറില്ലെന്നതാണ് സത്യം. 

ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രം തയ്യാറാക്കുന്നവയായിരിക്കും. അതിന് യോജിക്കുംവിധത്തില്‍- അധികവും തമാശയടങ്ങിയ ഉള്ളടക്കമായിരിക്കും ഇങ്ങനെയുള്ള വീഡിയോകള്‍ക്കുണ്ടായിരിക്കുക. 

എന്നാല്‍ ഇവയില്‍ ചിലതെങ്കിലും സോഷ്യല്‍ മീഡിയിയല്‍ വ്യത്യസ്തമായ പ്രതികരണങ്ങള്‍ നേടാൻ കാരണമാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മിക്ക വീടുകളിലും കുട്ടികളെ നോക്കുന്നതും വീട്ടുജോലിയുമെല്ലാം ഇന്നും സ്ത്രീകള്‍ തന്നെയാണ് ചെയ്യാറുള്ളത്. പുരുഷന്മാര്‍ ഈ ജോലികളെല്ലാം പങ്കിടുമെങ്കിലും സ്ത്രീകളോട് മത്സരിക്കും വിധം വേഗതയിലോ, ഒരേസമയമോ വിവിധ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിന് മിക്ക പുരുഷന്മാര്‍ക്കും സാധിക്കാറില്ലെന്നതാണ് സത്യം. 

എന്നാല്‍ പുരുഷന്മാര്‍ക്കും ഒരേസമയം പല ജോലികളും വീട്ടില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കുമെന്ന് കാണിക്കുന്നതിന് ഒരാള്‍ പങ്കുവച്ച വീഡിയോ ആണിപ്പോള്‍ വ്യാപകമായ വിമര്‍ശനം നേരിടുന്നത്. അടുക്കളയില്‍ പാത്രം കഴുകുന്നതിനൊപ്പം തന്നെ കുഞ്ഞിനെ കുളിപ്പിക്കുകയും ചെയ്യുകയാണിദ്ദേഹം. സിങ്കില്‍ സോപ്പ് പതപ്പിച്ച് നിറച്ചുവച്ചിട്ടുണ്ട്. ഇതിനകത്ത് പാത്രങ്ങളുണ്ട്. ഒപ്പം തന്നെ സോപ്പുപതയില്‍ കുളിച്ചിരിക്കുന്ന കുഞ്ഞിനെയും കാണാം. 

പാത്രം കഴുകിത്തീര്‍ത്ത് അതില്‍ തന്നെ കുഞ്ഞിനെയും കഴുകിയെടുക്കുകയാണിദ്ദേഹം. സംഭവം തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണെങ്കിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വീഡിയോ നേരിടുന്നത്. ഒട്ടും വൃത്തിയില്ലാത്ത വിധം ഇങ്ങനെ ചെയ്യുന്നത് തമാശയാണെങ്കില്‍പോലും ആസ്വദിക്കാനാകില്ലെന്നും വീഡിയോ ചെയ്യുന്നതിന് വേണ്ടി കുഞ്ഞിനെ ഇങ്ങനെ സിങ്കിലിരുത്തിയത് അംഗീകരിക്കാനാകില്ലെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്. 

ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും മിക്കവരും പറയുന്നു. എന്തായാലും ഇത്രയധികം വിമര്‍ശനങ്ങള്‍ നേരിട്ട വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

നേരത്തെയും ഇതുപോലെ വൈറലാകാൻ വേണ്ടി കുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന വീഡിയോകള്‍ക്കെതിരെ ഇതേ രീതിയില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരെ നിര്‍ബന്ധമായും നിയമനടപടി എടുക്കണമെന്ന ആവശ്യവും കാര്യമായി ഉയരാറുണ്ട്.

Also Read:- യുവതിയുടെ റീല്‍സ് വൈറല്‍; കാരണം പിറകില്‍ നില്‍ക്കുന്ന 'ചേട്ടൻ'...