പെണ്‍മക്കളുള്ള അച്ഛന്മാർക്ക് ഇതാ ഒരു സന്തോഷവാർത്ത; പഠനം പറയുന്നത്...

By Web TeamFirst Published Dec 29, 2019, 2:12 PM IST
Highlights

പെൺകുട്ടികളുള്ള അച്ഛന്മാർക്കിതാ ഒരു സന്തോഷവാർത്ത. ഇവർക്ക് ആയുർദൈർഘ്യം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. യാഗിലേണിയൻ സർവകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. 
 

പെണ്‍മക്കളുണ്ടെങ്കില്‍ അച്ഛന്റെ ആയുസ് വര്‍ദ്ധിക്കുമെന്ന് പഠനം. യാഗിലേണിയന്‍ സര്‍വകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 4310 പേരില്‍ പഠനം നടത്തുകയായിരുന്നു. പഠനവിധേയമാക്കിയ 4310 പേരില്‍ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു. 

പഠനത്തിൽ പെണ്‍കുട്ടികളുടെ എണ്ണവും അച്ഛന്റെ അയുസ്സും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ അമ്മയുടെ ആയുസ്സും പെണ്‍മക്കളും തമ്മില്‍ യാതൊരു ബന്ധവുമുള്ളതായി തെളിയിക്കപ്പെട്ടില്ല. അതേസമയം, ആണ്‍മക്കളും പെണ്‍മക്കളും ഒരുപോലെ അമ്മയുടെ ആയുസിനേയും ആരോഗ്യത്തേയും നെഗറ്റീവായി ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. 

അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഹ്യൂമണ്‍ ബയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു പഠനപ്രകാരം അവിവാഹിതരായ സ്ത്രീകൾക്ക് ആയുസ്സും സന്തോഷവും കൂടുതലാണത്രേ. അതുപോലെ മക്കൾ വേണ്ട എന്നു തീരുമാനിച്ചു ജീവിക്കുന്ന മാതാപിതാക്കളുടെ ആയുസ്സ് മക്കളുളളവരേക്കാൾ കുറവായിരിക്കുമെന്നും പഠനം പറയുന്നു.

click me!